മല്ലപ്പള്ളി ∙ ജല അതോറിറ്റിയുടെ പൈപ്പിൽ ചോർച്ചയുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് പരാതി. വലിയപാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽനിന്നാണ് ചോർച്ച കാരണം ദിവസങ്ങളായി ജലം നഷ്ടപ്പെടുന്നത്.
പൈപ്പിലുണ്ടായ വിള്ളലിലൂടെ വലിയപാലത്തിലേക്കാണ് ജലം ഒഴികിയിരുന്നത്. പാലത്തിലൂടെ പോകുന്നവരുടെ ബുദ്ധിമുട്ടൊഴിവാക്കാൻ ആദ്യം പ്ലാസ്റ്റിക് കവർ കൊണ്ട് വിള്ളൽ മറച്ചെങ്കിലും ഫലമുണ്ടായില്ല. പാലത്തിലേക്കു വീണ്ടും വെള്ളം വീഴാൻ തുടങ്ങിയത് ഇരുചക്രവാഹന യാത്രക്കാർക്കു ദുരിതമായി.
ഇതെത്തുടർന്ന് ആരോ പ്ലാസ്റ്റിക് ചാക്ക് പൈപ്പിൽ ചോർച്ചയുള്ള ഭാഗത്ത് കെട്ടിയെങ്കിലും ജലം പാഴാകുന്നത് തുടരുകയാണ്. പാലത്തിന്റെ വശത്ത് പൈപ്പ് സ്ഥാപിച്ചിട്ട് അധികനാളായിട്ടില്ലെന്നും പലയിടങ്ങളിലും പൈപ്പ് തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ള പൈപ്പുകളില്ലാത്തതാണ് ചോർച്ചയുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]