
കിളിവയൽ ∙ ശുചിമുറി മാലിന്യം തോട്ടിൽ തള്ളാൻ എത്തിയ വാഹനം പിന്നോട്ടുരുണ്ട് അപകടാവസ്ഥയിലായി. സംഭവമറിഞ്ഞ നാട്ടുകാർ വാഹനം തടഞ്ഞിട്ട് പൊലീസിനെ ഏൽപിച്ചു.
പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി രജ്ഞിത്ത് (28), ആലപ്പുഴ മാരാരിക്കുളം സ്വദേശി ഹരിദാസ് (28) എന്നിവർക്കെതിരെയാണ് കേസെടുത്തത്.എംസി റോഡിൽ കിളിവയലിനും നടക്കാവ് ജംക്ഷനും ഇടയിലായി വലിയ തോട്ടിൽ മാലിന്യം തളളാനുള്ള ശ്രമത്തിനിടയിലാണ് ലോറി കലുങ്കിനു സമീപം പിന്നോട്ടുരുണ്ട് തോട്ടിലേക്ക് പതിക്കാവുന്ന നിലയിലായത്.
ലോറി അപകടാവസ്ഥയിലായതിനെ തുടർന്ന് മാലിന്യം തള്ളിയില്ല.
സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിനെ വരുത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആശുപത്രികൾ, താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുചിമുറി മാലിന്യമാണ് ടാങ്കർ ലോറിയിൽ എത്തിച്ച് ജലസ്രോതസ്സുകളിലടക്കം തള്ളുന്നത്.
എംസി റോഡിൽ കാടു മൂടിയ ഇടങ്ങളിലും വീടുകൾക്കു സമീപവും മാലിന്യം തള്ളുന്നത് പതിവാണ്. കൃഷിയിടങ്ങൾക്കു സമീപം നീർച്ചാലുകളിലും മാലിന്യം തള്ളുന്നതിനാൽ കർഷകരും പ്രയാസം നേരിടുന്നു.
ശുചിമുറി മാലിന്യം പൊതു നിരത്തിലടക്കം തള്ളുന്നത് തടയാനോ ഫലപ്രദമായ നിർമാർജനത്തിനോ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]