
മന്ത്രിമാരായ വീണാ ജോർജിനും വി.എൻ.വാസവനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവല്ല ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനും തുറമുഖ മന്ത്രി വി.എൻ.വാസവനുമെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം.
അപകടം സംബന്ധിച്ച് പൊതുസമൂഹത്തെ മന്ത്രിമാർ തെറ്റിധരിപ്പിച്ചു. ഉപയോഗശൂന്യമായ കെട്ടിടമാണ് അതെന്നും ആളുകൾ ആരും അവിടെ ഇല്ലെന്നും പറഞ്ഞ് മന്ത്രിമാർ രണ്ട് മണിക്കൂറിൽ ഏറെ നേരം തിരച്ചിൽ തടസപ്പെടുത്തി.
കൃത്യമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ സാധിച്ചിരുന്നുവെങ്കിൽ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച ആരോഗ്യമന്ത്രിക്കും തുറമുഖ മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുഖ്യമന്ത്രി അവരുടെ രാജി എഴുതി വാങ്ങണമെന്നും പരാതിയിൽ റിജോ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]