
മെഡിക്കൽ കോളജ് അപകടം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്; വീണാ ജോർജിന്റെ എംഎൽഎ ഓഫിസിലേക്ക് പ്രകടനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി വീണാ ജോർജിന്റെ എംഎൽഎ ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 17 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആന്റോ ആന്റണി എംപി ഉൾപ്പെടെ സ്റ്റേഷനിലെത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി അധ്യക്ഷത വഹിച്ചു. സിബി മൈലപ്ര, ബി.കെ.തഥാഗത്, ആര്യ മെഴുവേലി, ഏദൻ ആറന്മുള, സുബ്ഹാൻ അബ്ദുൽ, സ്റ്റെയ്ൻസ് ജോസ്, റോഷൻ റോയി, നിതിൻ തണ്ണിത്തോട്, റോബിൻ വല്യയന്തി, സുബിൻ വല്യയന്തി, ജേക്കബ് ആറന്മുള, വിഷ്ണു നായർ, റെനോയ് ആറന്മുള, അനി തോമസ്, ലിബിൻ രാജൻ, ശ്രീനിഷ് തുടങ്ങിയവർ പങ്കെടുത്തു.തിരുവല്ല താലൂക്ക് ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു.