പത്തനംതിട്ട ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 8ന് 10ന് അഭിമുഖത്തിനെത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. https://cek.ac.in. ഫോൺ: 0469–2678983.
സീതത്തോട്∙ഗുരുനാഥൻമണ്ണ് ഗവ.ട്രൈബൽ യുപി സ്കൂളിൽ എൽപിഎസ്എ, യുപിഎസ്എ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 8നു രാവിലെ 11നു നടക്കുമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു.
ഇലക്ട്രിക് ഓട്ടോ ഡ്രൈവർ
മല്ലപ്പുഴശേരി ∙ പഞ്ചായത്തിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നു. ഡ്രൈവിങ് ലൈസൻസ് ഉള്ളവർ 15ന് മുൻപ് അപേക്ഷിക്കണം. പഞ്ചായത്തിലെ സ്ഥിര താമസക്കാർക്ക് മുൻഗണന.
കേന്ദ്രീയ വിദ്യാലയം സീറ്റ് ഒഴിവ്
കോന്നി ∙ കേന്ദ്രീയ വിദ്യാലയത്തിലെ 2025-2026 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും നാല്, ഏഴ്, 11 ക്ലാസുകളിലെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 7. 0468-2969979.