
‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ ആദരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ∙ അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു. ഓർമശക്തിയെ വേഗവരയുമായി സമന്വയിപ്പിച്ച് ശ്രദ്ധ നേടിയ കലാകാരനാണ് ഡോ. ജിതേഷ്ജിയെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു.
പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി. പി. വിദ്യാധരപണിക്കർ, നന്ദന ഫാം ഡയറക്ടർ ചിക്കു നന്ദന, സിനിമാതാരം അരവിന്ദ് തമ്പാൻ, സാന്ദ്ര സേതു, ഡോ. നീരജ്, രാജേഷ് ഒരിപ്പുറം എന്നിവർ പ്രസംഗിച്ചു.