അടൂർ ∙ തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽപാത നടപ്പാകുമെന്ന് ഇ.എ.ശ്രീധരൻ പറയുമ്പോൾ അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് അടൂരുകാർ. പാത യാഥാർഥ്യമായാൽ നിലവിൽ റെയിൽപാത ഇല്ലാത്ത അടൂരിൽ ഒരു സ്റ്റേഷനുണ്ടാകും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾക്കു സമീപത്തു കൂടിയാണ് അതിവേഗ പാത കടന്നുപോകുന്നുവെന്ന പ്രത്യേകതയുമുണ്ട്. അടൂർ വഴി റെയിൽപാത സ്ഥാപിക്കാൻ സർവേ നടന്നിരുന്നു, എന്നാൽ, അന്ന് എതിർപ്പുകളെ തുടർന്ന് നടന്നില്ല.
തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽപാത ജനവാസ മേഖലകളിൽ കൂടിയല്ല കടന്നുപോകുന്നത് എന്നതിനാൽ എതിർപ്പുയരാൻ സാധ്യത കുറവാണ്.
തിരുവനന്തപുരം, കൊച്ചി വിമാനത്താളത്തിലേക്ക് ഉൾപ്പെടെ അടൂരുനിന്ന് വേഗത്തിൽ എത്താനും കഴിയും. ഇപ്പോൾ കായംകുളം അല്ലെങ്കിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനാണ് പ്രദേശത്തുള്ളവർ ഉപയോഗിക്കുന്നത്.
അടൂർ െറയിൽവേ പാതയ്ക്കായി വേണ്ടി വർഷങ്ങൾക്കു മുൻപേ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. കൗൺസിലിന്റെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങളും നടത്തിയിരുന്നു.
അടൂർ വഴി അതിവേഗ പാത വരുന്നത് സാമൂഹിക– സാമ്പത്തിക മേഖലകളിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിടാനും വഴിതെളിയിക്കുമെന്നും അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി വി.കെ.സ്റ്റാൻലി പറഞ്ഞു.
അതിവേഗ പാത വരുന്നത് അടൂരുകാർക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും കൂടാതെ കായംകുളം–പുനലൂർ റൂട്ടിലും റെയിൽപാത വരണമെന്നാണ് ആഗ്രഹമെന്നും ഇതിനുവേണ്ടി കഴിഞ്ഞ സെപ്റ്റംബറിൽ നിവേദനം നൽകിയിരുന്നുവെന്നും മേൽപാലങ്ങൾ വഴിയുള്ള റെയിൽപാതകൾ ആകുന്നതാണ് കൂടുതൽ ഉചിതമെന്നും അടൂർ റീജനൽ റെയിൽവേ ക്യാംപെയ്ൻ കമ്മിറ്റി കൺവീനർ പ്രേംചന്ദ്രനും വ്യക്തമാക്കി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

