ശബരിമല ∙ ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി. സംസ്ഥാന തലത്തിൽ ഡിസംബർ ഒന്നിനു 10.5 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്.
ഇതിൽ 9.72 കോടി രൂപ ടിക്കറ്റ് ഇനത്തിലും 77.9 ലക്ഷം രൂപ ടിക്കറ്റ് ഇതര വരുമാനവുമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു വരുമാനം.
ശബരിമല തീർഥാടനം പ്രമാണിച്ചു കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ മാത്രം ഇന്നലത്തെ വരുമാനം 71 ലക്ഷം രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കഴിഞ്ഞ സെപ്റ്റംബർ 8ന് ആയിരുന്നു.
10.5 കോടി രൂപ. ഓണം അവധി കഴിഞ്ഞ ദിവസമായിരുന്നു അത്.
വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇന്നലെ 10.5 കോടി രൂപ വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസിക്കു കഴിഞ്ഞു.
ജീവനക്കാർ, സൂപ്പർവൈസർമാർ, ഓഫിസർ എന്നിവരുടെ ഏകോപിച്ചുള്ള പരിശ്രമമാണു വരുമാന മുന്നേറ്റത്തിനു സഹായമായത്. സംസ്ഥാനത്തെ 35 ഡിപ്പോകൾ കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയതിനെക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

