പത്തനംതിട്ട∙ ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ഉമ്മൻചാണ്ടി കാരുണ്യ സ്പർശം പദ്ധതിയും നടത്തി. ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു.
ഡോക്ടർ മരിയ ഉമ്മൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാം ലോകത്തിൽ എന്തു ചെയ്തു കാണുവാൻ ആഗ്രഹിക്കുന്നുവോ അതു നാം തന്നെ ചെയ്യുക.
അത്തരത്തിൽ ഉമ്മൻചാണ്ടി കൊളുത്തിയ തിരിനാളം ശാസ്ത്ര വേദി പകർന്നു നൽകുന്നതിൽ ശാസ്ത്ര വേദിയെ അഭിനന്ദിക്കുന്നു എന്ന് ഡോക്ടർ മരിയ ഉമ്മൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഗാന്ധി ആശങ്ങളുടെ കാലിക പ്രസക്തിയെ കുറിച്ച് ക്ലാസ് നേതൃത്വം നൽകുകയും, കാരുണ്യ സ്പർശം ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.
20 പേർക്ക് ധനസഹായം വിതരണം ചെയ്തു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം പി. മോഹൻരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ഫാദർ ഗ്രിഗറി വർഗീസ് ഡാനിയേൽ, ഫാദർ അഡ്വക്കറ്റ് എ ഡി ജോസ് കളവില, ഡോക്ടർ ഡി ഗോപിമോൻ, ജെറി മാത്യു സാം, റെന്നിസ് മുഹമ്മദ്, അങ്ങാടിക്കൽ വിജയകുമാർ, രാജു എം പി, നസീർ കടക്കാട്, മനോജ് ഡേവിഡ് കോശി, റോജി പോൾ, വർഗീസ് പൂവൻപാറ, ഗീവർഗീസ് ജോൺ, ആൻസി തോമസ്, മേഴ്സി വർഗീസ്, കെ ജി റെജി എന്നിവർ പ്രസംഗിച്ചു.
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാന മന്ത്രിസഭാ തീരുമാനമാമായിരുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് അംഗീകാരം നൽകുന്ന തീരുമാനത്തെ പിന്നീട് വന്ന ഗവൺമെന്റ് റദ്ദ് ചെയ്തത് മാറ്റി ആ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ശാസ്ത്ര വേദി ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]