പത്തനംതിട്ട∙ കെഎസ്ആർടിസി പുതിയ ബസുകൾ വിവിധ ഡിപ്പോകൾക്കു വീതിച്ചു നൽകിയപ്പോൾ പത്തനംതിട്ട ജില്ലയെ പൂർണമായും അവഗണിച്ചു.143 ബസുകളാണു പുതിയതായി നിരത്തിലിറക്കിയത്.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ, ഓർഡിനറി എന്നീ 6 തരത്തിലുള്ള ബസുകളാണ് കഴിഞ്ഞ ആഴ്ച പുതിയതായി ഇറക്കിയത്. ഇവ വിവിധ ഡിപ്പോകൾക്കു നൽകി.
അതിൽ മാനന്തവാടി, തിരുവനന്തപുരം, കാഞ്ഞങ്ങാട് ഡിപ്പോകൾക്കാണു സൂപ്പർ ഫാസ്റ്റ് ലഭിച്ചത്. കട്ടപ്പന, കൊട്ടാരക്കര, പത്തനാപുരം, കാസർകോട്, കായംകുളം, നിലമ്പൂർ, തിരുവനന്തപുരം, പുനലൂർ, ഈരാറ്റുപേട്ട
ഡിപ്പോകൾക്കാണു ഫാസ്റ്റ് ബസ് അനുവദിച്ചത്. കൊല്ലം, എറണാകുളം, മൂന്നാർ, ബത്തേരി, ചേർത്തല, മൂവാറ്റുപുഴ, വടക്കാഞ്ചേരി, കാഞ്ഞങ്ങാട്, കോട്ടയം, കോതമംഗലം ഡിപ്പോകൾക്കാണ് ലിങ്ക് ബസ് കിട്ടിയത്.
പത്തനാപുരം, കട്ടപ്പന, വെള്ളറട എന്നീ ഡിപ്പോകൾക്ക് ഓർഡിനറി ബസും ലഭിച്ചു.
ബെംഗളൂരു സംസ്ഥാനാന്തര സർവീസിനായി പത്തനംതിട്ട
ഡിപ്പോയ്ക്ക് വോൾവോ ലഭിക്കുമെന്ന് ആദ്യം പറഞ്ഞു കേട്ടു. പിന്നീട് അതുമാറ്റി.
സീറ്റർ, ഫാസ്റ്റ് എന്നിവയുടെ ഓരോ ബസുകൾ അനുവദിക്കുമെന്നായി. ഒടുവിൽ പറഞ്ഞു പറ്റിച്ചു.
ബസുകൾ വീതിച്ചു നൽകിയപ്പോൾ ഒന്നും കിട്ടിയില്ല. തിരുവല്ല, അടൂർ ഡിപ്പോകൾ, റാന്നി, പന്തളം, മല്ലപ്പള്ളി, കോന്നി ഓപ്പറേറ്റിങ് സെന്ററുകൾ എന്നിവിടങ്ങളിലേക്കും ഒരു ബസ് പോലും ലഭിച്ചില്ല.
പത്തനംതിട്ട
ഡിപ്പോയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഓർഡിനറി സർവീസാണ് ഗവി വഴി കുമളി. പഴഞ്ചൻ ബസാണ് ഇപ്പോഴുള്ളത്.
അത് കേടായി പല ദിവസവും വഴിയിൽ കിടക്കുകയാണ്. ഇതുമൂലം വനത്തിൽ കുടുങ്ങുന്ന സഞ്ചാരികളുടെ കഷ്ടപ്പാടുകൾ വാർത്തകളിൽ നിറഞ്ഞതോടെ പുതിയ ബസ് വരുമ്പോൾ ഗവി സർവീസിന് ഒരു ബസ് നൽകുമെന്നു ചീഫ് ഓഫിസിൽ നിന്ന് ഉറപ്പു ലഭിച്ചതാണ്.
അതും പാഴ്വാക്കായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]