പത്തനംതിട്ട∙ പ്രഥമ ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം 4ന് ഉച്ചയ്ക്കു 12 മുതൽ 4 വരെ നടക്കും. ചെറുകോൽ 712ാം നമ്പർ എൻഎസ്എസ് കരയോഗവും തിരുവനന്തപുരം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷനും ചേർന്നാണു ജലോത്സവം സംഘടിപ്പിക്കുന്നത്.ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ ചെറുകോൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര കടവിൽനിന്നു ജലോത്സവം ആരംഭിക്കും.ജലോത്സവം ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ ഉദ്ഘാടനം ചെയ്യും.
ജലോത്സവത്തിനോട് അനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിക്കും.
സംഘാടക സമിതി ചെയർമാൻ പി.ആർ.രാജീവ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എ, ബി ബാച്ചുകളിലായി 15 പള്ളിയോടങ്ങൾ മത്സരിക്കുമെന്നു കരയോഗം പ്രസിഡന്റ് സി.കെ.ഹരിചന്ദ്രൻ, പി.ആർ.രാജീവ്, വി.എസ്.ഹരികുമാർ, കെ.ബി.ശശികുമാർ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]