വാര്യാപുരം ∙ മഴയും വെയിലുമേറ്റുള്ള കാത്തിരിപ്പിന് വിരാമം. ചിറക്കാല ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ചു.
4 മാസം മുൻപ് രാത്രി ലോറിയിടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. മേൽക്കൂര തകർന്ന് ഇരിപ്പിടത്തോട് ചേർന്ന നിലയിലായിരുന്നു.
ഈ തകർച്ചയിൽ നിന്നാണ് മുൻ രൂപത്തിലേക്കുള്ള തിരിച്ചുവരവ്. ഇതിനായി നിരന്തരമായ നിയമ പോരാട്ടങ്ങളും പരിശ്രമങ്ങളും വേണ്ടിവന്നതായി ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല പറഞ്ഞു.
ആന്റോ ആന്റണി എംപിയും ഇക്കാര്യത്തിൽ ഇടപെട്ടു.
തകർന്ന കേന്ദ്രം പുനർനിർമിക്കണമെന്ന ആവശ്യങ്ങളുന്നയിച്ച് ഇലന്തൂർ ജനകീയ വികസന സമിതിയും വാര്യാപുരം വൈഎംഎയും പ്രതിഷേധത്തിനിറങ്ങി. പഞ്ചായത്ത് മെംബർ പി.എം.ജോൺസൺ, പൊതുപ്രവർത്തകൻ സിനു ഏബ്രഹാം തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.
ആലപ്പുഴ ഹൈവേ നിർമാണത്തിന് പാറയും മെറ്റലും നിർമാണ സാമഗ്രികളുമായി പോയ ലോറിയിടിച്ചാണ് കാത്തിരിപ്പു കേന്ദ്രം തകർന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമായിരുന്നു.
ലോറി ഉടമകളുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുനർനിർമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പണി ആരംഭിച്ചത്.
തിരുവല്ല – കുമ്പഴ റോഡിലെ ചിറക്കാല ജംക്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവൃത്തി 2023 ഡിസംബർ 14നാണു നേരത്തെ ആരംഭിച്ചത്.
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവിട്ടു. 2024 ഫെബ്രുവരി 7നാണ് നിർമാണം പൂർത്തിയായത്.
അപകടത്തിൽ തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ കൂടി ചേർത്താണ് ഇപ്പോൾ പുനർനിർമാണം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]