പന്തളം ∙ നഗരസഭാ ഭരണസമിതിയുടെ അവസാന ഓണാഘോഷത്തിൽ നിന്നു വിട്ടുനിന്നു പ്രതിപക്ഷം. അതേസമയം, മുൻ അധ്യക്ഷ സുശീല സന്തോഷ്, ബിജെപി കൗൺസിലർ കെ.വി.പ്രഭ, സ്വതന്ത്ര അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തില്ല. ഓഫിസ് അങ്കണത്തിൽ പൂക്കളവും ഊഞ്ഞാലും ഓണസദ്യയുമൊരുക്കിയായിരുന്നു വർണാഭമായ ഓണാഘോഷം. അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. മറ്റ് ഭരണപക്ഷ കൗൺസിലർമാരും ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്തു. ഉപാധ്യക്ഷ യു.രമ്യ, സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, സെക്രട്ടറി ഇ.ബി.അനിത തുടങ്ങിയവർ നേതൃത്വം നൽകി.
വിട്ടുനിന്നവരിൽ മുൻ അധ്യക്ഷയും
ഭരണപക്ഷത്തുനിന്നു പങ്കെടുക്കാതിരുന്നവരിൽ രണ്ടു പേരും കഴിഞ്ഞ കാലയളവിൽ ഭിന്നചേരിയിൽ നിന്നവർ.
ഡിസംബറിൽ അധ്യക്ഷ സ്ഥാനത്ത് നിന്നു രാജിവച്ച സുശീല സന്തോഷും രാജിക്ക് കാരണമായ അവിശ്വാസനീക്കത്തിൽ പങ്കുവഹിച്ച ബിജെപി കൗൺസിലർ കെ.വി.പ്രഭയുമാണ് പങ്കെടുക്കാതിരുന്നത്. ഇരുവരും ഇപ്പോഴും ഭിന്നചേരിയിൽ തന്നെ.
വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് സുശീല സന്തോഷ് പറയുന്നു. അതേസമയം, വാർഡ് കേന്ദ്രീകരിച്ചുള്ള വികസനപ്രവർത്തനങ്ങളിലാണ് ശ്രദ്ധയെന്ന് പ്രഭ പറഞ്ഞു.
വിട്ടുനിന്നത് പ്രതിഷേധിച്ചെന്ന് പ്രതിപക്ഷം
ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയത് കാരണം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ആഘോഷം ബഹിഷ്ക്കരിച്ചതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ എന്നിവർ പറഞ്ഞു.
വ്യക്തിഗത ആനുകൂല്യം മുടങ്ങിയതോടൈ പാവപ്പെട്ടവർ ദുരിതത്തിലാണ്. യഥേഷ്ടം തനത് ഫണ്ട് ഉണ്ടായിട്ടും വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തിയില്ല.
ഓണക്കാലത്തും നാടാകെ ഇരുട്ടിലാണെന്നും അവർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]