
അടൂർ ∙ താലൂക്കിൽ കൂൺ ഗ്രാമം പദ്ധതി വരുന്നു. അടൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തുകളിലെ കൃഷിഭവനുകളുടെ പരിധിയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള കർഷകരിൽ നിന്ന് കൃഷിഭവനുകൾ അപേക്ഷ സ്വീകരിച്ചു. തുടങ്ങി.
2 ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ 100 യൂണിറ്റാണ് ലക്ഷ്യമിടുന്നത്. ചെറുകിട
കൂൺ ഉൽപാദനത്തിന്റെ 100 യൂണിറ്റാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിൽ മിനിമം 10 യൂണിറ്റും.
പ്രതിവർഷം 400-500 കിലോഗ്രാം കൂൺ ഉൽപാദിപ്പിക്കാവുന്ന ചെറിയ ഉൽപാദന യൂണിറ്റിന്റെ ചെലവ് ഏകദേശം 28,125 രൂപയാണ്.
ഈ തുകയുടെ 40% തുക സഹായമായി ലഭിക്കും. ഒരു നടീലിൽ 80 മുതൽ 100 വിരിപ്പ് (ബെഡ്) വരെ സ്ഥാപിക്കുന്നവർക്കു സഹായം ലഭിക്കും.
കൂൺ വിത്ത് ഉൽപാദന യൂണിറ്റ് താലൂക്കിൽ ഒരെണ്ണമാണ് അനുവദിക്കുന്നത്. 5 ലക്ഷം രൂപ ചെലവു വരുന്ന ഈ യൂണിറ്റിനു 40% സബ്സിഡിയായി 2 ലക്ഷം രൂപ കർഷകനു ലഭിക്കും.
ഇതു കൂടാതെ 2 വലിയ കൂൺ ഉൽപാദന യൂണിറ്റും പദ്ധതിയുടെ ഭാഗമായിട്ട് ഉണ്ടാകും.
5 ലക്ഷം രൂപ ചെലവു വരുന്ന ഈ യൂണിറ്റിനും 40% സബ്സിഡി ലഭിക്കും. 50% സബ്സിഡിയോടെ 10 കംപോസ്റ്റ് യൂണിറ്റ്, 2 കൂൺ പായ്ക്ക് ഹൗസുകൾ, കൂണിന്റെ 3 മൂല്യവർധിത ഉൽപാദന യൂണിറ്റ് എന്നിവയും ഈ പദ്ധതി വഴി നടപ്പാക്കും.
കർഷകർക്ക് പരിശീലനവും നൽകും. 13ന് ഈ പദ്ധതിയുടെ പ്രവർത്തനം തുടങ്ങുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]