
അക്ഷരവെയിൽ പരത്തി പ്രവേശനോത്സവം; മഴ പോലും മാറിനിന്നു
അടൂർ ∙ അവധിക്കാലം കഴിഞ്ഞ് കുട്ടികൾ പുത്തനുണർവോടെ അറിവിന്റെ മുറ്റത്തേക്ക് വീണ്ടും കടന്നെത്തി. സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നാം ക്ലാസിലേക്കും പുതിയതായി പ്രവേശനം നേടി എത്തി കുട്ടികളെ സ്വീകരിക്കാൻ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഒരുക്കിയിരുന്നു.
ബലൂണുകളും വർണക്കടലാസുകൾ കൊണ്ട് തീർത്ത തൊപ്പിയും മറ്റും നൽകിയാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് വരവേറ്റത്. മഴ മാറി നിന്ന തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടന്നത്.
ഉച്ചയോടെയാണ് മഴ പെയ്തത്. സ്കൂളുകളിൽ പുതുതായി പ്രവേശനം തേടി എത്തിയ കുട്ടികൾ രക്ഷിതാക്കളുമായിട്ടാണ് എത്തിയത്.
അടൂർ വിദ്യാഭ്യാസ ഉപജില്ലാ തല പ്രവേശനോത്സവം അടൂർ ഗവ. എൽപി സ്കൂളിലാണ് നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]