
ചതുപ്പു നിലം വാങ്ങിയ കേസിൽ സിപിഎം കൗൺസിലറെ ശിക്ഷിച്ചു; കോൺഗ്രസ് പ്രതിഷേധം: മാർച്ചിൽ ഉന്തും തള്ളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ ∙ നഗരസഭയിൽ 2010–11 കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂരഹിത ഭവന പദ്ധതി പ്രകാരം ചതുപ്പു നിലം വാങ്ങി നൽകി തട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ച് ജയിലിലായ സിപിഎം കൗൺസിലർ എസ്.ഷാജഹാന്റെ കൗൺസിലർ സ്ഥാനം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി. നഗരസഭാ ഓഫിസിനു മുൻപിൽ മാർച്ച് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ഉന്തിലും തള്ളിലും കലാശിച്ചു.
ഇതിനിടയിൽ ഡിസിസി സെക്രട്ടറി ബിജു വർഗീസിനെ പൊലീസ് പിടിച്ചു തള്ളിയത് സംഘർഷത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസ് നേതാക്കളും ഡിവൈഎസ്പി ജി. സന്തോഷ്കുമാറും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷനായി.
ഏഴംകുളം അജു, ബിജു വർഗീസ്, എസ്.ബിനു, ഡി.ശശികുമാർ, ഉമ്മൻ തോമസ്, ബാബു ദിവാകരൻ, ബിജിലി ജോസഫ്, പൊന്നച്ചൻ മാതിരംപള്ളിൽ, കെ.പി.ആനന്ദൻ, ഗോപു കരുവാറ്റ, എം.ആർ ജയപ്രസാദ്, ജിനു കളീക്കൽ, അരവിന്ദ് ചന്ദ്രശേഖർ, തൗഫീഖ് രാജൻ, ഫെന്നി നൈനാൻ, നിരപ്പിൽ ബുഷറ, ശ്രീകുമാർ കോട്ടൂർ, നശ്മൽ കാവിള, അംജത് അടൂർ, റഷീദലി പാറക്കൽ, ബേബി ജോൺ, റഷീദലി കൊച്ചുവിള, സുരേഷ് കുഴുവേലിൽ, ബിനിൽ ബിനു, സാലു ജോർജ്, നിരപ്പിൽ അഷ്റഫ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, റീന സാമൂവൽ, സൂസി ജോസഫ്, സുധ പത്മകുമാർ, എ മുംതാസ്, ബിന്ദുകുമാരി, ജ്യോതി സുരേന്ദ്രൻ, അനു വസന്തൻ, ശ്രീലക്ഷ്മി ബിനു, മറിയാമ്മ ജേക്കബ്, ലിനറ്റ് ഏബ്രഹാം, ലാലി സജി എന്നിവർ പ്രസംഗിച്ചു.
മാർച്ച് നടത്തി ബിജെപി
പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭൂമി അനുവദിച്ച് നൽകി തട്ടിപ്പു നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നഗരസഭയിലെ സിപിഎം കൗൺസിലർ ഷാജഹാന്റെ കൗൺസിൽ സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനിൽ നെടുമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അരുൺ താന്നിക്കൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഗോപൻ മിത്രപുരം, വിനീഷ് കൃഷ്ണൻ, രാജു മണ്ണടി , സെക്രട്ടറിമാരായ ശ്രീലേഖ ഹരികുമാർ, ബിനോദ് ജോസഫ് , ട്രഷറർ വേണുഗോപാൽ, ഏരിയ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി ലേഖ, ഹരികുമാർ, സിന്ധു, ഗിരിജാ മോഹൻ, കെ.എസ്.ബിജു, ജി.മഹേഷ്, രമണൻ, സതീഷ് ബാബു, രാജൻ, ഓമനക്കുട്ടൻ, അരുൺ ദേവലോകം എന്നിവർ പ്രസംഗിച്ചു.
സിപിഐ
അടൂർ ∙ ഭൂരഹിത ഭവന പദ്ധതി പ്രകാരം ചതുപ്പു നിലം വാങ്ങിയ നൽകിയ തട്ടിപ്പു നടത്തിയവർ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ തട്ടിപ്പിനിരയായ പട്ടികജാതി കുടുംബങ്ങൾക്ക് പകരം ഭൂമി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജി. ഈ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ തട്ടിപ്പിനിരയായ കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭൂമി കിട്ടാത്ത സാഹചര്യമുണ്ട്.അതിനാൽ ഈ കുടുംബങ്ങൾക്കു പ്രത്യേക പരിഗണന നൽകി കൊണ്ട് പകരം വാസയോഗ്യമായ ഭൂമി വാങ്ങി നൽകിയെങ്കിലെ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂവെന്നും സജി പറഞ്ഞു.