പത്തനംതിട്ട ∙ പകൽ കനത്ത വെയിലും ചൂടും, സന്ധ്യയ്ക്കു ശേഷം കനത്തമഴ.
ഇങ്ങനെയായിരുന്നു ഇന്നലെ ജില്ലയിലെ കാലാവസ്ഥ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ കോട്ടയത്ത് 36.6 ഡിഗ്രിയും പുനലൂരിൽ 35.2 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തി.
ജില്ലയിൽ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണ കേന്ദ്രം ഇല്ലാത്തതിനാൽ താപനില അറിയാൻ വഴിയില്ല.2018നു ശേഷം ജില്ലയിൽ പല ഭാഗത്തും ഓട്ടമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചെങ്കിലും അതിലെ വിവരങ്ങൾ കഴിഞ്ഞ ഏപ്രിൽ മുതൽ പരസ്യപ്പെടുത്തുന്നില്ല. പ്രാദേശികമായി വിവരങ്ങൾ അറിയാൻ ഈ സംവിധാനം സഹായകമായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ അൾട്രാവയലറ്റ് വികിരണ നിരക്ക് ഏറ്റവും കൂടുതലുണ്ടായിരുന്നത് പത്തനംതിട്ടയിലും ഇടുക്കിയിലുമാണ്.
തീവ്രത 8 ആണു രേഖപ്പെടുത്തിയത്. പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തേണ്ട
ഓറഞ്ച് വിഭാഗത്തിലുള്ള തീവ്രതയാണ് ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ട അൾട്രാവയലറ്റ് വികിരണ നിരക്ക്.ഇതിനു ശേഷം ഉച്ച കഴിഞ്ഞ് ആകാശം മേഘാവൃതമായിരുന്നു.
വൈകിട്ടു 7നു മുൻപായി പല ഭാഗത്തും മഴ പെയ്തു. 5 MINUTES AGO
10 MINUTES AGO
52 MINUTES AGO
പകൽ ചൂടേറും
സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയില്ല, പകൽ ചൂടേറും.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35–45 കിലോമീറ്റർ വരെയും ചില അവസരത്തിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യബന്ധനത്തിനു തടസ്സമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

