കൊച്ചി∙ കെഎസ്ആർടിസിയുടെ ശബരിമല ബജറ്റ് തീർഥാടന സ്കീമിനെതിരെ സ്പെഷൽ കമ്മിഷണർ ഉന്നയിക്കുന്ന എതിർപ്പ് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. കുറഞ്ഞ ചെലവിൽ ദർശനം സാധ്യമാക്കാൻ വേണ്ടിയാണു ബജറ്റ് തീർഥാടന പദ്ധതി നടപ്പാക്കിയതെന്നു കെഎസ്ആർടിസി ലോ ഓഫിസർ പി.എൻ.ഹേന സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബജറ്റ് തീർഥാടനത്തിന്റെ ഭാഗമായി എത്തുന്നവർക്കു സന്നിധാനത്ത് പ്രത്യേക ക്യൂ സൗകര്യം ആവശ്യപ്പെട്ടതു സദുദ്ദേശ്യത്തിലാണ്.
പ്രസാദം വാങ്ങാനും ദർശനം സുഗമമാക്കാനും ഒരു ജീവനക്കാരനെ സന്നിധാനത്ത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് തീർഥാടകർ ഏറെനേരം സന്നിധാനത്തു തങ്ങുന്നത് ഒഴിവാക്കാനാണ്. ദേവസ്വത്തിനും പൊലീസിനും ഇതു ശല്യമാകില്ല, മറിച്ച് തിരക്കില്ലാതെ ദർശനം സാധ്യമാക്കും.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അറിയിച്ചു. ദേവസ്വം ബെഞ്ച് കേസ് നാളെ പരിഗണിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

