ശബരിമല ∙ കഴിഞ്ഞ 3 ദിവസമായി മഞ്ഞിൽ തണുത്തുവിറയ്ക്കുകയാണു ശബരിമലയും ശരണവഴികളും. സന്ധ്യയ്ക്കു മുൻപേ മൂടൽമഞ്ഞു തുടങ്ങും.
ഒപ്പം തണുപ്പും. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
ശബരിമലയിൽ കഴിഞ്ഞ രണ്ടു ദിവസത്തെ ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20.7 ഡിഗ്രി സെൽഷ്യസുമായിരുന്നു. സന്നിധാനത്തു തീർഥാടകർ തിങ്ങിനിറയുന്ന സ്ഥലത്തും ആഴിക്കു സമീപവും തണുപ്പ് അൽപം കുറവുണ്ട്. എന്നാൽ, പാണ്ടിത്താവളം, മാളികപ്പുറം ഭാഗത്തു തണുപ്പുതന്നെ.
പമ്പാ മണപ്പുറത്ത് ചിലപ്പോൾ അടുത്തുനിൽക്കുന്നവരെ കാണാൻ കഴിയാത്ത വിധത്തിൽ മൂടൽമഞ്ഞു നിറയുന്നുണ്ട്. പമ്പ–സന്നിധാനം പാതയിൽ മഞ്ഞുകാരണം രാത്രി വെളിച്ചക്കുറവ് അനുഭവപ്പെടുന്നുണ്ട്.
സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും സമാന സ്ഥിതിതന്നെ. മൂടൽമഞ്ഞ് തീർഥാടകരെ ശരിക്കും വലയ്ക്കുന്നത് പുല്ലുമേട് പാതയിലാണ്.
സത്രത്തിൽനിന്നു രാവിലെ 7ന് തീർഥാടകരെ സന്നിധാനത്തേക്കു പോകാൻ അനുവദിക്കും. മഞ്ഞു കാരണം ചില സമയത്ത് വഴിതന്നെ കാണാൻ കഴിയില്ല. പത്തനംതിട്ട– പമ്പ, എരുമേലി– പമ്പ പാതയിലും മൂടൽമഞ്ഞ് യാത്രയ്ക്കു തടസ്സമാകുന്നു.
പത്തനംതിട്ട റൂട്ടിൽ പമ്പ മുതൽ ളാഹ വരെയാണ് മഞ്ഞിന്റെ ശല്യം.
ചാലക്കയം, അട്ടത്തോട്, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് വാഹന യാത്രയ്ക്കു തടസ്സം ഉണ്ടാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

