ശബരിമല ∙ ഇടുങ്ങിയ പാതകളിലൂടെ കടന്നുചെന്നു രോഗികളായ തീർഥാടകരെ ആശുപത്രിയിൽ എത്തിക്കാൻ ബൈക്ക് ഫീഡർ ആംബുലൻസ്. ഒരു രോഗിയെ കിടത്തി കൊണ്ടു പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണു ബൈക്ക് ഫീഡർ ആംബുലൻസ്.
രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നിഷൻ ആണ് ബൈക്ക് ഓടിക്കുന്നത്.
പമ്പ സർക്കാർ ആശുപത്രി കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനാണ് ഐസിയു ആംബുലൻസും പമ്പയിൽ ഉണ്ട്.
ഇതിൽ ഡിഫ്രിബിലേറ്റർ, വെന്റിലേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉണ്ട്. തീർഥാടകർക്ക് വൈദ്യസഹായം വേണ്ട
സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ആംബുലൻസ് സേവനം ലഭിക്കും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പറിൽ വിളിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

