വായ്പൂര് ∙ മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രമായ ശാസ്താംകോയിക്കൽ തേലപ്പുഴക്കടവ് തൂക്കുപാലത്തിൽ അനുവദിച്ചതിലും കൂടുതൽ ആളുകൾ കയറുന്നത് ആശങ്കയുയർത്തുന്നു. നിശ്ചിതയെണ്ണത്തിൽ മാത്രമേ ആളുകൾ കയറാവൂ എന്ന് നിബന്ധനയുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഓണം അവധിയെത്തിയതോടെ സമീപ ജില്ലകളിൽനിന്ന് ഒട്ടേറെ ആളുകളാണ് ഇവിടെയെത്തുന്നത്. കോട്ടാങ്ങൽ- ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം മധ്യതിരുവിതാംകുറിലെ ഏറ്റവും വലുതും പൂർണമായി ഇരുമ്പിൽ നിർമിച്ചതാണ്.
ആറ്റിൽ നെടുനീളത്തിൽ മണൽപരപ്പ് തെളിഞ്ഞതോടെ ഒരു ഭാഗത്തുകൂടെ മാത്രമാണ് വെള്ളം ഒഴുകുന്നത്.
ജലനിരപ്പ് താഴ്ന്നതോടെ മണൽപരപ്പിലും ആളുകൾ ഇറങ്ങുന്നുണ്ട് എന്നാൽ മുൻപരിചയമില്ലാതെ ആറ്റിലിറങ്ങി കയങ്ങളിൽ അകപ്പെട്ട് ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. കടവിൽ ഇറങ്ങുന്നിടത്തു ഗേറ്റും കരകളിൽ അപകട
മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കയങ്ങളുടെ ഭാഗങ്ങളിലും ഓരങ്ങളിലും മുന്നറിയിപ്പു ബോർഡുകളില്ലാത്ത് അപകട സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]