പത്തനംതിട്ട ∙ മാസ്റ്റർ പ്ലാൻ പദ്ധതികൾക്കു പണം കണ്ടെത്താൻ ബദ്ധപ്പെടുമ്പോഴും ശബരിമല വികസനത്തിനു സ്വദേശ് ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 53.46 കോടി രൂപ സംസ്ഥാനം നഷ്ടമാക്കി.
വിശദമായ പദ്ധതിരേഖ (ഡിപിആർ) യഥാസമയം നൽകാൻ കഴിയാത്തതാണ് ഫണ്ട് നഷ്ടപ്പെടാൻ കാരണം. 2016 ൽ ആണ് കേന്ദ്ര സർക്കാർ 100 കോടി രൂപ അനുവദിച്ചത്.
മുഴുവൻ തുകയ്ക്കും വിശദമായ പദ്ധതി സമർപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് 2022ൽ 54.88 കോടി രൂപയായി പദ്ധതി പരിഷ്കരിച്ചു.
നടപ്പാക്കുന്നതിലെ കാലതാമസം കാരണം പദ്ധതി വിഹിതം 46.54 കോടി രൂപയായി കുറച്ചു. അതിൽ 33.39 കോടി രൂപ കൈമാറി.
സംസ്ഥാന ടൂറിസം വകുപ്പ് നോഡൽ ഏജൻസിയായി ദേവസ്വം ബോർഡ് വഴിയാണ് പദ്ധതി നടപ്പാക്കിയതെന്നും കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.
ദേവസ്വം ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തി തർക്കം കാരണം ലേഔട്ട് പ്ലാൻ തയാറാക്കാൻ വൈകി. ഇതുകാരണം ഡിപിആറും വൈകി.
ഹൈക്കോടതി ഇടപെട്ട് എ.എസ്.പി കുറുപ്പിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡിന്റെ സ്ഥലം അളന്നു തിരിച്ച് ജണ്ട സ്ഥാപിച്ച് കോടതിക്കു റിപ്പോർട്ട് നൽകി.
കോടതി അത് അംഗീകരിച്ചതിനാൽ തർക്കം അവസാനിച്ചു.നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ മുൻഗണന നിശ്ചയിച്ചിട്ടുണ്ട്. പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം (32 കോടി), സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ തീർഥാടകരെ തിരിച്ചുവിടാൻ മാളികപ്പുറത്തു നിന്നു ചന്ദ്രാനന്ദൻ റോഡിലേക്ക് പാലം (40 കോടി), ശബരിമലയിൽ പുതിയ പ്രസാദ മണ്ഡപം, തന്ത്രി, മേൽശാന്തി മഠങ്ങൾ, തിരുമുറ്റം വികസനം (96 കോടി), നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷാ ഇടനാഴി, പിൽഗ്രിം സെന്റർ (145 കോടി), സന്നിധാനത്തെ അന്നദാന മണ്ഡപത്തിലും തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ (4 കോടി) തുടങ്ങിയവയാണ് അതിൽ പ്രധാനം.
മാസ്റ്റർ പ്ലാൻ പദ്ധതിക്ക് നിക്ഷേപകരെ കണ്ടെത്താനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]