റാന്നി ∙ നിർമാണോദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും മേജർ ജല വിതരണ പദ്ധതിയുടെ വിപുലീകരണത്തിന് ഒച്ചിഴയും വേഗം. പദ്ധതി മേഖലകളിൽ പൂർണമായി പൈപ്പുകൾ സ്ഥാപിക്കാനോ പുതിയ സംഭരണികളുടെ നിർമാണം പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല.
റാന്നി, പഴവങ്ങാടി, വടശേരിക്കര എന്നീ വില്ലേജുകൾക്കായുള്ള പദ്ധതിയാണിത്. 73.64 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
ഇതിൽ 53.80 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 20 കോടി രൂപയുടെ ഭരണാനുമതിക്ക് നിർദേശം സമർപ്പിച്ചിട്ടുണ്ട്.
143 കിലോമീറ്റർ ദൂരത്തിലാണ് വിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. കൂടാതെ സംഭരണികളെയും പ്ലാന്റിനെയും ബന്ധിപ്പിച്ച് പ്രധാന പൈപ്പുകളും സ്ഥാപിക്കണം.
ആനപ്പാറമല പ്ലാന്റ് (19 ലക്ഷം ലീറ്റർ ഒഎച്ച്), ആനപ്പാറമല പ്ലാന്റ് (7 ലക്ഷം ലീറ്റർ ജിഎൽ), തട്ടേക്കാട് (4 ലക്ഷം ലീറ്റർ), ആനത്തടം (0.80 ലക്ഷം ലീറ്റർ), പുതുശേരിമല ടോപ് (4.75 ലക്ഷം ലീറ്റർ), കൊമ്പനോലി (0.60 ലക്ഷം ലീറ്റർ),മാടത്തുംപടി (0.60 ലക്ഷം ലീറ്റർ) എന്നിവിടങ്ങളിലാണ് പുതിയ സംഭരണികൾ സ്ഥാപിക്കേണ്ടത്.
ഇതിൽ പുതുശേരിമല ടോപ് സംഭരണിയുടെ നിർമാണം പൂർത്തിയായി. തട്ടേക്കാട് പണി ആരംഭിച്ചിട്ടുണ്ട്.
മറ്റു സംഭരണികളുടെ പണി തുടങ്ങിയിട്ടില്ല.
ആനത്തടം സംഭരണി നിർമാണം പല തവണ കരാർ ചെയ്തിട്ടും ആരും ഏറ്റെടുത്തില്ല. ആനപ്പാറമല ജല ശുദ്ധീകരണ പ്ലാന്റിന്റെ ശേഷി 7.5 എംഎൽഡിയാണ്.
ഇത് 10 എംഎൽഡിയായി ഉയർത്തും. അതിന്റെ പണിയും തുടങ്ങിയിട്ടില്ല.
കൊമ്പനോലിയിൽ 0.60 ലക്ഷം ലീറ്റർ ബൂസ്റ്റിങ് സ്റ്റേഷനും പണിയണം. പദ്ധതി പൂർത്തിയാക്കി റാന്നി പഞ്ചായത്തിൽ 2,483ഉം പഴവങ്ങാടിയിൽ 2,607ഉം വടശേരിക്കര 100ഉം കുടുംബങ്ങൾക്കു ഗാർഹിക കണക്ഷനുകൾ ലഭ്യമാക്കുകയാണു ലക്ഷ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]