
കോഴ്സുകൾക്ക് സീറ്റ് ഒഴിവ്
അടൂർ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ അപ്ലൈഡ് സയൻസ് കോളജിൽ ബിരുദ കോഴ്സുകളായ ബിഎസ്സി ഇലക്ട്രോണിക്സ് (സ്പെഷലൈസേഷൻ എഐ ആൻഡ് റോബട്ടിക്സ് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഐഒടി ആൻഡ് എംബഡഡ് സിസ്റ്റംസ്), ബിഎസ്സി കംപ്യൂട്ടർ സയൻസ് (സ്പെഷലൈസേഷൻ വെബ് ടെക്നോളജി ആൻഡ് ഡേറ്റ സയൻസ്), ബികോം വിത്ത് ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം (സ്പെഷലൈസേഷൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ലോജിസ്റ്റിക്സ് ആൻഡ് മാർക്കറ്റിങ്) ബിരുദാനന്തരബിരുദ കോഴ്സുകളായ എംകോം ഫിനാൻസ്, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി ഇലക്ട്രോണിക്സ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9447457458, 9495111844, 04734224076.
ആയുഷ് മിഷനിൽ ഒഴിവ്
പത്തനംതിട്ട
∙ ജില്ലയിലെ നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെറപ്പിസ്റ്റ് (പുരുഷൻ), മൾട്ടി പർപ്പസ് വർക്കർ, യോഗ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അവസാന തീയതി 13 വെബ്സൈറ്റ്: www.nam.kerala.gov.in-careers ഫോൺ: 0468 2995008
വൈഎംസിഎ പ്രവർത്തന ഉദ്ഘാടനം ഇന്ന്
പന്തളം ∙ വൈഎംസിഎ പത്തനംതിട്ട സബ് റീജൻ പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് 4ന് തുമ്പമൺ വൈഎംസിഎയിൽ നടക്കും.
സംസ്ഥാന ചെയർമാൻ പ്രഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്യും. സബ് റീജൻ ചെയർമാൻ ലെബി ഫിലിപ് മാത്യു അധ്യക്ഷനാകും.
സംസ്ഥാന വൈസ് ചെയർമാൻ ജയൻ മാത്യു മുഖ്യാതിഥിയാകും.
മഹാസുദർശന ഹോമം നാളെ
ചൂരക്കോട് ∙ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാസുദർശനഹോമം നാളെ രാവിലെ 8ന് നടക്കും.
പൊതുയോഗം നാളെ
ചൂരക്കോട് ∙ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പൊതുയോഗം നാളെ വൈകിട്ട് 7ന് നടക്കും.
അഷ്ടമംഗല ദേവപ്രശ്നം 4ന്
കുളനട ∙ കൈപ്പുഴ കിഴക്ക് കുഴീകളീക്കൽ കുടുംബക്കാവിലെ അഷ്ടമംഗല ദേവപ്രശ്നം 4ന് രാവിലെ 7ന് നടക്കും.
പാലക്കാട് കൂറ്റനാട് രാവുണ്ണി പണിക്കർ മുഖ്യകാർമികത്വം വഹിക്കും.
ഐടിഐ സീറ്റൊഴിവ്
പന്തളം ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ചേരിക്കൽ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ പട്ടികജാതി, വർഗ, ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
9446444042. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]