പത്തനംതിട്ട ∙ സ്ഥാനാർഥി പര്യടനങ്ങൾ പുരോഗമിക്കെ യുഡിഎഫിനു വേണ്ടി താരപ്രചാരകനായി ശശി തരൂരം എൻഡിഎയ്ക്കു വേണ്ടി മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും എത്തിയതോടെ ആവേശത്തിരയിലാണ് അണികൾ.
എൽഡിഎഫ് സ്ഥാനാർഥി പര്യടനം ആഘോഷമാക്കി മാറ്റി. എല്ലായിടത്തും ചെറുപ്പക്കാർ ശശി തരൂരിനൊപ്പം സെൽഫിയെടുക്കാനും അഭിവാദ്യം അർപ്പിക്കാനും തിരക്കു കൂട്ടി.
ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയാനും അവരോടൊപ്പം ഫോട്ടോയ്ക്ക് ചേർന്നു നിൽക്കാനും അദ്ദേഹം സമയം കണ്ടെത്തി.
∙കാണികളെ കയ്യിലെടുത്ത് വോട്ട് ഉറപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ നാരങ്ങാനം പഞ്ചായത്തിലെ സ്വീകരണ പര്യടനം. 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന് ഉണ്ടായ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയ പദ്ധതികൾ അല്ല ആറന്മുളയ്ക്കു വേണ്ടതെന്നും വിവരിച്ചാണ് അബിൻ വോട്ടു ചോദിക്കുന്നത്.
കടമ്മനിട്ട ജംക്ഷൻ, കല്ലൂർമുക്ക്, കല്ലേലിമുക്ക്, അന്ത്യാളൻകാവ്, കണമുക്ക്,.
മോസ്കോ പടി, തറഭാഗം, മഠത്തുംപടി, ആലുങ്കൽ, നിരന്നകാല, മാടുമേച്ചിൽ, മധുമല തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വലിയകുളത്ത് സമാപിച്ചു. ഉച്ചയ്ക്കു ശേഷം നെല്ലിക്കാലായിൽ നിന്നു സ്വീകരണ പര്യടനം തുടങ്ങി.
കാരംവേലി, ഇടപ്പാറക്കാവ്, കാരംവേലി, ചക്കിട്ടമുക്ക്, പുതുച്ചിറപ്പടി, കുഴിക്കാല, കുറുന്താർ, കാഞ്ഞിരവേലി, ഓന്തേക്കാട്, പന്നിവേലിച്ചിറ, തറയിൽമുക്ക്, ആറന്മുള ക്ഷേത്രം, പരപ്പുഴക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കത്തോലിക്കാ പള്ളിക്കു സമീപം സമാപിച്ചു.
സ്ഥാനാർഥിയുടെ പര്യടനം കടമ്മനിട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആർ.
രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം മോളി മാത്യു, ഫിലിപ് അഞ്ചാനി, വി.പി.മനോജ് കുമാർ, ശ്രീകാന്ത് കളരിക്കൽ, ജെസ്സി മാത്യു, ബിജു മലയിൽ, പി.കെ.ശ്രീധരൻ നായർ, സാബു ഓലിക്കൻ, സുജ വർഗീസ്, ഗ്രേസമ്മ തോമസ്, ജയ്മോൻ കാക്കനാട് എന്നിവർ പ്രസംഗിച്ചു.
വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അധ്യക്ഷത വഹിച്ചു .
എഐസിസി സെക്രട്ടറി സരിത, കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ.സുരേഷ് കുമാർ, അനിൽ തോമസ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി, ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

