
മിനിലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ എംസി റോഡിൽ കുരമ്പാലയിൽ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പറക്കോട് മുകാസി ഭവനിൽ എസ്. മുരുകേശനാണ് (58) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ വീരശെൽവിയെ (48) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈപ്പട്ടൂരിൽ ഡ്രീംസ് എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്ന മുരുകേശൻ. ഓൾ കേരള ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് 2.30ന്.
ഇന്നലെ രാവിലെ ആറരയോടെ, കുരമ്പാല ജംക്ഷനിലെ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ചെങ്ങന്നൂരിൽ നിന്നു അടൂർ ഭാഗത്തേക്ക് വന്ന മിനിലോറി എതിരെ വന്ന കാറിൽ തട്ടിയ ശേഷം കാറിനു പിന്നിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ഇടിച്ച ശേഷം അൽപദൂരം ബൈക്ക് നിരക്കിക്കൊണ്ടു പോയശേഷമാണു മിനിലോറി നിന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുരുകേശൻ മരിച്ചു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറിന് കാര്യമായ കേടുപാടുണ്ടായി. തമിഴ്നാട് സ്വദേശികളായ മുരുകേശനും കുടുംബവും 40 വർഷത്തോളമായി പറക്കോട്ട് താമസിക്കുകയാണ്. മക്കൾ : മാധുരി, സൗന്ദര്യ.
ബാർബർ ബ്യൂട്ടിഷ്യൻസ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട ∙ കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.മുരുകേശന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ജില്ലയിലെ സംഘടനാ അംഗങ്ങളായ എല്ലാ ബാർബർ-ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ.വിനോദ് അറിയിച്ചു.