തിരുവല്ല ∙ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ(എസ്ഐആർ)ത്തിന്റെ ഭാഗമായ 2002ലെ വോട്ടർ പട്ടികയിൽ തിരുവല്ല എംഎൽഎ മാത്യു ടി.തോമസിന്റെയും ഭാര്യയുടെയും പേരില്ല. ബിഎൽഒയാണ് എംഎൽഎയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം എംഎൽഎയെ അറിയിച്ചത്.
2002ലെ വോട്ടർ പട്ടികയിലാണ് മാത്യു തോമസിന്റെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേരില്ലാത്തത്.
1998ലെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ ചിത്രം ഉൾപ്പെടെ വച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് മാത്യു ടി.തോമസ് പറഞ്ഞു. 2002 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് എസ്ഐആർ നടപ്പാക്കുന്നത്.
എസ്ഐആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. 1984 മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞു.
തന്റെയും ഭാര്യയുടെയും പഴയ തിരിച്ചറിയൽ കാർഡുകൾ കൈവശമുണ്ടെന്നും എംഎൽഎ പറഞ്ഞു.
ആറു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ച എനിക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രാഷ്ടീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണു ഞാൻ.
തിരുവല്ല നിയോജക മണ്ഡലത്തിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ സബ്കലക്ടർക്ക് പരാതി നൽകി.
മാത്യു ടി.തോമസ് എംഎൽഎ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

