പത്തനംതിട്ട ∙ ഐഎൻടിയുസി പത്തനംതിട്ട
മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് കഴിഞ്ഞ പതിനാറു മാസത്തെ ക്ഷേമനിധി പെൻഷൻ തുക കൊടുക്കാനുണ്ട്. ഓണക്കാലം എത്തിയിട്ടും ആകെ തന്നത് ഒരു മാസത്തെ മാത്രം.
ഇത് തൊഴിലാളി സർക്കാരല്ല ഇത് തൊഴിലാളി വിരുദ്ധ സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 897 കോടി രൂപ മിച്ചം ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിന് ഇപ്പോൾ ബാധ്യത മാത്രം തീർക്കാൻ 1000 കോടി രൂപ വേണ്ട
സ്ഥിതിയാണെന്നും അദേഹം പറഞ്ഞു.
സലീം പെരുന്നാടിന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി. അങ്ങാടിക്കൽ വിജയകുമാർ, സജി കെ.
സൈമൺ, സാമൂവൽ കിഴക്കുപുറം, റെന്നിസ് മുഹമ്മദ്, അഷറഫ് അപ്പാക്കുട്ടി, കൈരളി കരുണാകരൻ, മനോജ് ഡേവിഡ് കോശി, മുരളി മേപ്പുറത്തു, അബ്ദുൽ കലാം ആസാദ്, പ്രകാശ് ജോൺ, മലയാലപ്പുഴ വിശ്വംഭരൻ, സജി കൊടുമുടി, ഹൌലത്ത് ബീവി, ജമീല മുഹമ്മദ്, നിഖിൽ ചെറിയാൻ, നസീർ പന്തളം, സാമൂവൽ മത്തായി, എം.എ. ഗോപാലൻ, രാജു വെട്ടിപ്പുറം, മോഹനൻ പറക്കാല, സുബൈദ പേഴുംപാറ, ശിവൻകുട്ടി, നിഖിൽ ചെറിയാൻ, ബാബു ചരൽകുന്ന്, എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]