പത്തനംതിട്ട ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞ് നഗരം.
രാപകൽ വ്യത്യാസമില്ലാതെയാണു ഈ ദുരിതം. ഓണക്കാലം കൂടിയെത്തിയതോടെ ടൗണിലെവിടെയും വാഹനങ്ങളുടെ നീണ്ട
നിര ദൃശ്യമാണ്. കാൽനടയാത്രയ്ക്കു പോലും പ്രയാസമേറി.
സെൻട്രൽ ജംക്ഷൻ, പഴയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, അബാൻ ജംക്ഷൻ, മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് ഏത് സമയവും വാഹനങ്ങൾ കുരുക്കിൽപെടുന്നു. ഇഴഞ്ഞിഴഞ്ഞാണു വാഹനങ്ങൾ നീങ്ങുന്നത്.
∙ നിയന്ത്രണം ദോഷമായോ ?
മേൽപാലം നിർമാണത്തിന്റെ ഭാഗമായി അബാൻ ജംക്ഷൻ ഭാഗത്ത് നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് വലിയ വാഹനങ്ങളും കാറും കടത്തിവിടുന്നില്ല.
ഇത് കാരണം ഈ വാഹനങ്ങൾ കൂടി ടൗൺ വഴി പ്രവേശിക്കുന്ന സാഹചര്യം ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയതായി ആക്ഷേപമുണ്ട്. അബാനിൽ നിന്നും മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്ക് ഇരുചക്രവാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ.
അടൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ഈ വഴിയിൽ കൂടിയാണ് സഞ്ചരിച്ചിരുന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ ഈ പ്രൈവറ്റ് ബസുകൾ സെൻട്രൽ ജംക്ഷനിലൂടെയാണ് അടൂരിലേക്ക് പോകുന്നത്.
ഗതാഗത നിരോധനം ഏർപ്പെടുത്തിയത് സമയനഷ്ടത്തിനു കാരണമാകുന്നതായി ബസ് ജീവനക്കാരും പറയുന്നു. പാലം നിർമാണത്തിന്റെ ഭാഗമായി ടൗൺ സ്ക്വയർ ഭാഗം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് അധികൃതർ ആദ്യം ആലോചിച്ചിരുന്നത്.
ഇതിനെതിരെ വ്യാപാരികൾ രംഗത്തെത്തി.
ഇവരുടെ പരാതി കണക്കിലെടുത്ത് ടൗൺ സ്ക്വയർ ഭാഗത്ത് നിയന്ത്രണം ഓണം കഴിഞ്ഞ് മതിയെന്ന തീരുമാനമെടുത്തു. എന്നാൽ, അടുത്ത ദിവസം മുതൽ മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്കുള്ള റോഡിൽ വാഹനങ്ങൾ കടക്കുന്നതു നിരോധിച്ചു. ഓണക്കാലത്ത് നഗരത്തിലെ വാഹനക്കുരുക്ക് വ്യാപാരികൾക്കും തിരിച്ചടിയാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]