തിരുവല്ല∙ എസ്എൻഡിപി യോഗം തിരുവല്ല യൂണിയനും വനിതാസംഘവും ചേർന്നു സംഘടിപ്പിച്ച മെഗാ തിരുവാതിര നാടിന് ഉത്സവമായി. എസ്എൻവിഎസ് ഹൈസ്കൂളിന്റെ മൈതാനിയിൽ നടന്ന തിരുവാതിരയിൽ ആയിരത്തോളം പേർ പങ്കാളികളായി. യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.
വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ അധ്യക്ഷത വഹിച്ചു.
നടിയും നർത്തകിയുമായ ശാലുമേനോൻ മെഗാ തിരുവാതിരയ്ക്കു ദീപം തെളിച്ചു. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, വൈസ് പ്രസിഡന്റ് പ്രീതി ബെനി, ട്രഷറർ കവിതാ സുരേന്ദ്രൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ സന്തോഷ് ഐക്കരപറമ്പിൽ, കൺവീനർ വി.എസ്.അനീഷ് , വൈദികയോഗം യൂണിയൻ കൺവീനർ സുജിത്ത് ശാന്തി, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ്, സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽമുറിയിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]