
കാവുംഭാഗം ∙ തിരുവല്ല – കായംകുളം സംസ്ഥാന പാതയാണ്. ഉന്നത നിലവാരത്തിൽ നിർമിച്ച പാത.
അത് ഉപരിതലത്തിൽ അറിയാനുണ്ടെങ്കിലും അത്യാവശ്യം വേണ്ട ദിശാബോർഡുകൾക്കാകട്ടെ ഒരു നിലവാരവുമില്ല.
അമ്പിളി ജംക്ഷൻ കഴിഞ്ഞുള്ള മുല്ലേലി പാലം വീതി കുറഞ്ഞതാണ്. ഒരേ സമയം 2 വലിയ വാഹനങ്ങൾക്കു പോകാനുള്ള വീതിയില്ല.
പാലത്തിനു വീതിയില്ലെന്നും ഇവിടെ വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കരുതെന്നും വാഹനയാത്രികർക്ക് അറിയണമെന്നില്ല.
അതേസമയം, റോഡിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വാഹനം ഓടിച്ചു വരുന്നവർക്കു നൽകണമെന്നതു ട്രാഫിക് നിയമത്തിൽ പെടുന്നതാണ്. എന്നാൽ ഇതൊന്നും പൊതുമരാമത്ത് വകുപ്പിനു ബാധകമല്ല എന്നതാണു ദിശാ സൂചികകൾ കാണിക്കുന്നത്.
കോടികൾ മുടക്കി നിർമിച്ച റോഡിൽ ഒരു ദിശാസൂചിക ഒടിഞ്ഞുപോയാൽ അത് സമീപത്തുള്ള വൈദ്യുതിതൂണിൽ ചേർത്തു കെട്ടിവയ്ക്കുന്നതാണു പൊതുമരാമത്ത് വകുപ്പിന്റെ രീതി.
മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യരുതെന്നുള്ള ബോർഡ് ഏതോ വാഹനം ഇടിച്ച് ഒടിഞ്ഞു വീണിട്ടു ദിവസങ്ങളായി. വിവരം പൊതുമരാമത്ത് വകുപ്പ് ഉടനെ അറിയുകയും അതുമാറ്റി ശരിയായ ബോർഡ് സ്ഥാപിക്കുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയാണു സംസ്ഥാന പാതയിൽ ഇല്ലാതായത്. ഇങ്ങനെയുള്ള സുരക്ഷിത ഗതാഗത ദിശാ ബോർഡുകൾ സ്ഥാപിക്കുന്നത് എന്തിനാണെന്ന ചോദ്യമാണു നാട്ടുകാർ ഉന്നയിക്കുന്നത്.
ഏതെങ്കിലും വാഹനം ഇവിടെ അപകടത്തിൽപെട്ടാൻ അതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പ് ഏൽക്കുമോയെന്നും നാട്ടുകാർ ചോദിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]