
പത്തനംതിട്ട ∙ സൈബർ തട്ടിപ്പ് കേസുകളെക്കുറിച്ച് പഠിച്ച് കൂടുതൽ പേർ ഇരയാകുന്ന കാര്യങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്ന് പുതിയ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.
തട്ടിപ്പിന് ഇരയാകുന്നവരിൽ കൂടുതലും മുതിർന്നവരും പെൻഷൻകാരുമാണ്. ഇരയാകുന്നവരുടെ മേഖലയും പ്രായവും പശ്ചാത്തലവും പഠിക്കും.
അത്തരത്തിൽ കേസുകളുടെ ‘ഹോട്സ്പോട്ട്’ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ സഹകരണത്തോടെ ബോധവൽക്കരണത്തിനു പൊലീസ് മുൻഗണന നൽകുമെന്നും കൂട്ടിച്ചേർത്തു.
ലഹരിക്കേസുകളിൽ അന്വേഷണവും പരിശോധനകളും കർശനമാക്കും.
നിയമ ലംഘനങ്ങളിൽ കർശന നടപടിയെടുക്കും. കാപ്പ ചുമത്തേണ്ട
സാഹചര്യമാണെങ്കിൽ ഇളവുണ്ടാകില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള നടപടികൾ കാര്യക്ഷമമാക്കും.
പോക്സോ കേസുകളുടെ തുടരന്വേഷണ നടപടികൾ വേഗത്തിലാക്കും.
അറുപതോളം പ്രതികളുള്ള പത്തനംതിട്ടയിലെ പോക്സോ കേസിലെ വിദേശത്തുള്ള രണ്ടു പ്രതികളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തീർഥാടന കാലത്ത് ഡ്യൂട്ടിയുടെ ചുമതല എസ്പി നിർവഹിച്ചിട്ടുണ്ട്. ഇത്തവണയും തീർഥാടനം ഭംഗിയാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും ആർ.ആനന്ദ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]