
ഒരു വശത്തു പൂട്ടുകട്ടകളുടെ മതിൽ, മറുഭാഗത്തു സ്ലാബുകളുടെ കൂട്ടം, ഇതിനിടയിലൂടെ വേണം സഞ്ചരിക്കാൻ
പത്തനംതിട്ട∙ വീതി കുറഞ്ഞ റോഡിൽ ഒരു വശത്തു പൂട്ടുകട്ടകളുടെ മതിൽ. മറുഭാഗത്തു സ്ലാബുകളുടെ കൂട്ടം.
ഇതിനിടയിലൂടെ വേണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനുള്ള വഴി കണ്ടെത്താൻ. അഴൂർ പത്തനംതിട്ട
കാതോലിക്കേറ്റ് സ്കൂൾ റോഡിലാണ് ഈ സ്ഥിതി. ഇരുവശത്തു നിന്നു വലിയ വാഹനങ്ങൾ ഒരേ സമയമെത്തിയാൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
പൂട്ടുകട്ടകൾ ഒന്നിനുമേലേ ഒന്ന് എന്ന തരത്തിൽ ഉയരത്തിൽ അടുക്കി വച്ച നിലയിലാണ്. കുട്ടികളുൾപ്പെടെ നടന്നുപോകുന്ന ഈ വഴിയിൽ ഇത്തരം അശ്രദ്ധ നിറഞ്ഞ നടപടികൾ വലിയ അപകടം ക്ഷണിച്ചുവരുത്തും.
പൊതുമരാമത്ത് വകുപ്പ് അടുത്തിടെ നവീകരിച്ച റോഡാണിത്. നടപ്പാതയിൽ പലയിടത്തും പൂട്ടുകട്ടകൾ കൂട്ടിയിട്ടിരിക്കുന്നതു കാരണം കാൽനടയാത്രക്കാർക്കു റോഡിൽ ഇറങ്ങി നടക്കേണ്ട
സ്ഥിതിയാണ്. പിന്നിൽ നിന്നു വരുന്ന വാഹനങ്ങളെ കൂടി ശ്രദ്ധിച്ച് വേണം ഇവർക്കു മുന്നോട്ട് നീങ്ങാൻ.
പ്രായമായവരും കുട്ടികളുമാണ് ഇത് കാരണം ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലത്ത് ഈ വഴിയുള്ള വാഹനയാത്രയിൽ കൂടുതൽ കരുതൽ വേണം.
ചെറുമതിൽ പോലെ പൂട്ടുകട്ടകൾ പാതയിൽ ഉയർത്തി വച്ചിട്ടുള്ളത് അറിയാതെ എത്തുന്ന വാഹനയാത്രക്കാർ അപകട കെണിയിൽപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]