റാന്നി ∙ ഒരാഴ്ച നീളുന്ന ഹിന്ദു മഹാസമ്മേളനത്തിന് പമ്പാ മണൽപുറത്ത് ഇന്നു തുടക്കം. 8ന് സമാപിക്കും.
തിരുവിതാംകൂർ ഹിന്ദു ധർമ പരിഷത്തിന്റെ 80ാം സമ്മേളനമാണിത്. ഇന്ന് വൈകിട്ട് 4ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നംം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷനാകും. ചിറ്റയം ഗോപകുമാർ എംഎൽഎ മുഖ്യാതിഥിയാകും.
എൻഎസ്എസ് നായകസഭാംഗം വി.ആർ.രാധാകൃഷ്ണൻ, പ്രമോദ് നാരായൺ എംഎൽഎ എന്നിവർ പ്രഭാഷണം നടത്തും. 7ന് ഹരി പത്തനാപുരത്തിന്റെ ആധ്യാത്മിക പ്രഭാഷണം.
നാളെ 4ന് ഭഗവത്ഗീത സമ്മേളനം ചടയമംഗലം ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷനാകും. ജയചന്ദ്രൻ വർക്കല മുഖ്യപ്രഭാഷണം നടത്തും.
7ന് പള്ളിക്കൽ സുനിലിന്റെ ആധ്യാത്മിക പ്രഭാഷണം. 3ന് 4ന് യുവജന സമ്മേളനം ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ.പ്രസന്നകുമാർ കടമ്മനിട്ട അധ്യക്ഷനാകും.
കോമഡി താരം ഹരി ഉതിമൂട് മുഖ്യാതിഥിയാകും. 7ന് രാജേഷ് നാദാപുരത്തിന്റെ ആധ്യാത്മിക പ്രഭാഷണം.
47 MINUTES AGO 1 HOUR 55 MINUTES AGO 2 HOURS 45 MINUTES AGO 4ന് 3ന് കവിയരങ്ങ്. 4ന് സാംസ്കാരിക സമ്മേളനം കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനാകും. ഡോ.കെ.ജെ.സുരേഷ് , വിഎൻഎസ് സെക്രട്ടറി ബാബു കുഴിക്കാല എന്നിവർ പ്രഭാഷണം നടത്തും.
7ന് അനൂപ് തപസ്യയുടെ ആധ്യാത്മിക പ്രഭാഷണം. 5ന് 9ന് ആചാര്യ വിജയലക്ഷ്മി നയിക്കുന്ന സമ്പൂർണ നാരായണീയ പാരായണം.
4ന് അയ്യപ്പധർമ സമ്മേളനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി ഡി.വിജയകുമാർ അധ്യക്ഷനാകും.
അയ്യപ്പസേവാ സമാജം ജോയിന്റ് സെക്രട്ടറി ജയൻ ചെറുവള്ളി സന്ദേശം നൽകും. 7ന് വിദ്യാസാഗർ ഗുരുമൂർത്തിയുടെ ആധ്യാത്മിക പ്രഭാഷണം.
6ന് 4ന് ആചാര്യാനുസ്മരണ സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠം മഠാധിപതി ശക്തിശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്യും.
തന്ത്രി സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ പ്രഭാഷണം നടത്തും.
7ന് ജയസൂര്യൻ പാലായുടെ ആധ്യാത്മിക പ്രഭാഷണം. 7ന് 4ന് വനിത സമ്മേളനം പത്തനംതിട്ട
ജ്ഞാനസാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. കൃഷ്ണാനന്ദ പൂർണിമാമയി അധ്യക്ഷയാകും.
പ്രഫ.സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തും. 7ന് വനിത കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവിയുടെ ആധ്യാത്മിക പ്രഭാഷണം.
8ന് 11ന് രവിവാര പാഠശാല സമ്മേളനം യുവസംരംഭകൻ പി.വി.ജയൻ ഉദ്ഘാടനം ചെയ്യും.
കേരള ഹിന്ദു മതപാഠശാല അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ അധ്യക്ഷനാകും. 4ന് സമാപന സമ്മേളനം വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്യും.
മാർഗദർശക മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അധ്യക്ഷനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

