പത്തനംതിട്ട ∙ അന്നനാളത്തിലെ അർബുദം മൂലം ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുന്ന, 65 വയസ്സുള്ള കൊല്ലം സ്വദേശിയായ രോഗിക്കു അത്യാധുനിക ചികിത്സ പരുമല ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
സങ്കീർണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി ആമാശയത്തിലേക്കു നേരിട്ട് ഭക്ഷണ ട്യൂബ് സ്ഥാപിക്കുന്ന ഈ നൂതന ഇന്റർവെൻഷനൽ റേഡിയോളജി ചികിത്സാ രീതി മധ്യ തിരുവിതാംകൂറിൽ ആദ്യമായാണു നടപ്പിലാക്കുന്നത്. സാധാരണഗതിയിൽ ഇത്തരം രോഗികളിൽ റേഡിയേഷൻ ചികിത്സയ്ക്ക് മുന്നോടിയായി എൻഡോസ്കോപ്പി വഴിയാണ് ആമാശയത്തിലേക്കു ഭക്ഷണ ട്യൂബ് സ്ഥാപിക്കുന്നത്.
എന്നാൽ ട്യൂമർ വളർന്ന് അന്നനാളത്തിൽ തടസ്സമുണ്ടാകുകയും എൻഡോസ്കോപ് കടത്തിവിടാൻ സാധിക്കാത്തവിധം അർബുദം സങ്കീർണമാകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക പോംവഴി. ഈ പരിമിതി മറികടക്കാനാണ് ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം പുതിയ ചികിത്സാരീതി അവലംബിച്ചത്.
പരുമല ആശുപത്രിയിലെ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് ഡോ.
ബിബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. വിജയകരമായ ചികിത്സയ്ക്കും തുടർന്ന് നൽകിയ റേഡിയേഷനും ശേഷം രോഗി ആശുപത്രി വിട്ടു.വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കി ശരീരത്തിലെ ഏത് അവയവത്തിലെയും രക്തക്കുഴലുകളിലൂടെ നേരിയ ട്യൂബുകൾ (കത്തീറ്റർ) കടത്തിവിട്ട് അസുഖങ്ങൾ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗമാണു പരുമല ആശുപത്രിയിലേത്.
28 MINUTES AGO 1 HOUR 18 MINUTES AGO 1 HOUR 31 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

