പെരുവെമ്പ് ∙ തെന്നിന്ത്യൻ നടൻ അജിത്തും മകൾ അനൗഷ്കയും പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചാന്താഭിഷേക ഉത്സവം നടക്കുന്നതിനിടെ ഇന്നലെ രാവിലെ 11.30ന് അജിത് മകൾക്കൊപ്പം ഊട്ടുകുളങ്ങര ഭഗവതി ദർശനത്തിനായി പെരുവെമ്പിലെത്തിയത്.
ക്ഷേത്രം ചെയർമാൻ കെ.നബിദാസ്, ഫിറ്റ്പഴ്സൻ അച്യുതൻ നടുവത്ത്, ക്ഷേത്രം മാനേജർ ഇ.ഈശ്വരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. ചാന്താട്ട
ഉത്സവത്തിന്റെ ഭാഗമായി ഭക്തരുടെ തിരക്കുണ്ടായിരുന്നതിനാൽ പുതുനഗരം പൊലീസ് ഇൻസ്പെക്ടർ എസ്.രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് തിരക്ക് നിയന്ത്രിച്ചാണ് ഇവർക്കു ക്ഷേത്രദർശനത്തിനുള്ള സൗകര്യം ഒരുക്കിയത്.
അര മണിക്കൂറോളം ക്ഷേത്രത്തിലും ദേവസ്വം ഓഫിസിലുമായി നിന്നതിനു ശേഷം പന്ത്രണ്ടോടെ മടങ്ങി. ഒക്ടോബറിൽ ഭാര്യയും നടിയുമായ ശാലിനി, മകൾ അദ്വിക് എന്നിവർക്കൊപ്പം അജിത് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ശാലിനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ അജിത്തിന്റെ അച്ഛൻ പി.സുബ്രഹ്മണ്യത്തിന്റെ കുടുംബക്ഷേത്രമെന്ന നിലയിൽ ഇവിടെ കുടുംബത്തോടൊപ്പം ദർശനത്തിനെത്തുന്ന പതിവ് അജിത്തിനുണ്ട്.
നെഞ്ചിന്റെ വലത് ഭാഗത്തായി ഭഗവതിയുടെ ചിത്രം അജിത് പച്ചകുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

