വണ്ടിത്താവളം ∙ കനാലിലെ വെള്ളത്തിൽ നിന്ന് ജലചക്രമുപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് കെഎസ്ഇബി. പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി പള്ളിമൊക്കിൽ മൂലത്തറ ഇടതുകര കനാൽ വെള്ളത്തിൽ ജലചക്രം സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പവർഗ്രിഡിലൂടെ 100 വീടുകളിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി ഇന്നലെ ജലചക്രം പ്രവർത്തിപ്പിച്ചു.
മൈക്രോ ഹൈഡ്രോ ഇലക്ട്രിക്കൽ വാട്ടർവീലും 10 കിലോവാട്ട് മൈക്രോ ജനറേറ്ററും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദനം. ഇൻവെർട്ടറും സജ്ജമാക്കിയിട്ടുണ്ട്. ഒരു മണിക്കൂറിൽ 5 യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉൽപാദിപ്പിച്ചത്.
പദ്ധതിയിലൂടെ പ്രതിദിനം 240 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനും പവർഗ്രിഡിലൂടെ നൽകാനും സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു.
കനാലിൽ വെള്ളം കൃത്യമായി ലഭ്യമായാൽ പ്രതീക്ഷയ്ക്കൊത്ത് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. കനാലിലൂടെ ഒഴുകിവരുന്ന വെള്ളം ജലചക്രത്തിൽ വീഴുന്ന സമയത്ത് വൈദ്യുതി ഉൽപാദനം നടക്കും.
തത്സമയം തൊട്ടടുത്തു സ്ഥാപിച്ച പോസ്റ്റിലെ ഗ്രിഡിലൂടെ വൈദ്യുതി പ്രസരണം നടത്താൻ കഴിയുമെന്നതാണു പ്രത്യേകത. സാങ്കേതിക പരിശോധനകൾക്കു ശേഷമാണ് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇന്നലെ ജലചക്രം പ്രവർത്തിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]