കുലുക്കല്ലൂര്‍ ∙ ഒന്നര പതിറ്റാണ്ടിലേറെ തരിശായി കിടക്കുന്ന നാലു പാടശേഖരങ്ങളിലെ 40 ഏക്കറിൽ പരീക്ഷണാര്‍ഥമാണ് ഒന്നാം വിള നെല്‍ക്കൃഷി ഇറക്കിയത്. പഞ്ചായത്തും കൃഷിഭവനും എല്ലാ സഹായങ്ങളും പിന്തുണയും നല്കിയപ്പോള് ഒറ്റക്കെട്ടായി കര്‍ഷകര്‍ പാടത്തിറങ്ങി.
തരിശുഭൂമിയില്‍ നിലമൊരുക്കല്‍ പാടായിരുന്നു എങ്കിലും കര്ഷകക്കൂട്ടായ്മകള് ഒന്നിച്ചിറങ്ങിയപ്പോള്‍ വയലും മണ്ണും കര്‍ഷക കരങ്ങള്‍ക്കു വഴങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇറക്കിയ ഒന്നാം വിള നെല്‍ക്കൃഷിയില്‍ പ്രതീക്ഷിച്ചതിലേറെ വിളവെടുക്കാന്‍ കഴിഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് ഒന്നാംവിള നെല്‍ക്കൃഷിയുടെ വിളവെടുപ്പ്.
കുലുക്കല്ലൂർ, മപ്പാട്ടുകര, പുറമത്ര, മുളയൻകാവ് പാടശേഖരങ്ങളിൽ ആയിരുന്നു 15 വർഷങ്ങൾക്കു ശേഷം ഒന്നാംവിള കൃഷി.
പഞ്ചായത്തിലെ നാലു പാടശേഖരങ്ങളിലായി 40 ഏക്കര്‍ സ്ഥലത്തു പരീക്ഷണാര്‍ഥം ഇറക്കിയ നെല്‍ക്കൃഷിയാണു നൂറുമേനി സമ്മാനിച്ചത്. പഞ്ചായത്തും കൃഷിഭവനും പാടശേഖരസമിതികളും ചേര്‍ന്നു ജ്യോതി വിത്താണു കര്‍ഷകര്‍ക്കു വിതരണം ചെയ്തത്.
പഞ്ചായത്തില്‍ ഒന്നാം വിള നെല്‍ക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചിരുന്നു. ഉഴവുകൂലിയും വിത്തും സൗജന്യമായി നല്‍കിയും എല്ലാ സഹായങ്ങളും പഞ്ചായത്ത് നല്‍കിയുമാണു വീണ്ടും കര്‍ഷകരെ കൃഷിക്കു സന്നദ്ധരാക്കിയത്.
കര്‍ഷകരുടെ കൂട്ടായ്മകളും പാടശേഖര സമിതികളും ഒന്നിച്ചിറങ്ങിയപ്പോള്‍ നാലു പാടശേഖരങ്ങളിലായി 40 ഏക്കര്‍ ഭൂമിയില്‍ നിന്നു നൂറുമേനി വിളവു നേടാനായി.
ഒന്നാം വിള ഉപേക്ഷിച്ച പഞ്ചായത്തില്‍ ഇത്രയും കൂടുതല്‍ സ്ഥലത്തു നെല്‍ക്കൃഷി ഇറക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷം ആദ്യമാണെന്നും പ്രതീക്ഷിച്ചതിലേറെ വിളവെടുക്കാനായി എന്നും പഞ്ചായത്ത് അധ്യക്ഷ വി.രമണിയും കൃഷി ഓഫിസര്‍ പി.കെ.ഇഷ്റത്തും പറഞ്ഞു. വിളവെടുപ്പ് പഞ്ചായത്ത് അധ്യക്ഷ വി.രമണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി.കെ.ഇസ്ഹാഖ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ശ്രീകുമാര്‍, വാര്‍ഡ് അംഗം റോഷ്നി എസ്.രാജ്, പാടശേഖരസമിതി ഭാരവാഹികളായ പി.പി.ചന്ദ്രന്, പി.പി.മണികണ്ഠന്, വി.ഈസ, തിരുത്തിയില്‍ അനില്‍കുമാര്‍, എം.രാജേന്ദ്രന്, കൃഷി ഓഫിസര്‍ പി.കെ.ഇഷ്റത്ത്, കൃഷി അസിസ്റ്റന്റുമാരായ പി.കെ.മനു, വി.എസ്.ആതിര എന്നിവര്‍ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]