ഇന്ന്
∙ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷൽ അരി വിതരണവും ഇന്നു കൂടി.
പിഎച്ച്ഡി സീറ്റ് ഒഴിവ്
പട്ടാമ്പി ∙ ഗവ.സംസ്കൃത കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗവേഷണകേന്ദ്രത്തിൽ പിഎച്ച്ഡി എനി ടൈം കാറ്റഗറിയിൽ ഒഴിവുണ്ട്.
യുജിസി- ജെആർഎഫ് യോഗ്യതയുള്ളവർക്കും സർക്കാർ /എയ്ഡഡ് കോളജുകളിലെ സ്ഥിരം അധ്യാപകർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അടുത്ത 9നകം കോളജ് ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 0466 2212223
ഓണക്കിറ്റ് വിതരണം
അമ്പലപ്പാറ∙ ചുനങ്ങാട് വാണിവിലാസിനി കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ് വിതരണം ചെയർമാൻ വിജയകുമാർ താഴത്തേതിൽ നിർവഹിച്ചു. സെക്രട്ടറി മുരളി നാഗത്ത് അധ്യക്ഷനായി. പി.രാജേഷ്, രാജേഷ് പുത്തൻപുരയ്ക്കൽ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]