
പാലക്കാട് ∙ നെല്ലിന്റെ വില പിആർഎസ് വായ്പയായി നൽകുമ്പോൾ സർവീസ് ചാർജ് ഇനത്തിൽ അടയ്ക്കേണ്ട 12.94 രൂപ കുടിശികയായെന്ന കാരണത്താൽ ആയിരക്കണക്കിനു നെൽക്കർഷകരുടെ സിബിൽ സ്കോർ ഇടിഞ്ഞു.
വായ്പയുടെ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി നാഷനൽ ഇ ഗവേണൻസ് സർവീസ് ലിമിറ്റഡിനു നൽകേണ്ട തുകയാണ് 12.94 രൂപ.
ഇതു ‘കിട്ടാക്കടമായി’ രേഖപ്പെടുത്തുന്നതോടെ സ്കോർ താഴുകയും മറ്റു വായ്പകൾക്കു തടസ്സം നേരിടുകയും ചെയ്യുന്നു.
കർഷകർ നൽകുന്ന നെല്ലിന്റെ വില പിആർഎസ് (പാഡി റസീറ്റ് ഷീറ്റ്) വായ്പയായാണു ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. സർക്കാർ ബാങ്കുകൾക്കു പണം നൽകുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും.
നെല്ലു സംഭരിക്കുമ്പോൾ കർഷകർക്കു നൽകുന്നതാണു പിആർഎസ്. ഇതിന്റെ ഈടിൽ ഒരു വർഷത്തേക്കാണു ബാങ്കുകൾ വായ്പ നൽകുന്നത്.
വായ്പയുടെ സർവീസ് ചാർജ് എന്ന നിലയിൽ ഈടാക്കേണ്ട തുകയാണ് നാഷനൽ ഇ ഗവേണൻസ് സർവീസ് ലിമിറ്റഡ് (എൻഇഎസ്എൽ) ഫീസ്.
നെല്ലിന്റെ വില നൽകി മൂന്നോ നാലോ മാസം കഴിഞ്ഞാകും ഈ തുക ലോൺ അക്കൗണ്ടിൽ കാണിക്കുക. പിആർഎസ് വായ്പ ഒരു വർഷത്തേക്കാണെന്നതിനാൽ ബാങ്കുകൾ ഇതു ശ്രദ്ധിക്കില്ല.
പക്ഷേ, മൂന്നു മാസത്തിനകം തിരിച്ചടവ് ഇല്ലാതാകുമ്പോൾ എൻഇഎസ്എൽ ചാർജ് കുടിശികയാകും.
നെല്ലിന്റെ പണം സർക്കാരിൽ നിന്നു ലഭിക്കുമ്പോൾ ഈ തുകയടക്കം ചേർത്തു വായ്പ തീർപ്പാക്കുമെങ്കിലും അതുവരെയുള്ള കാലയളവിൽ എൻഇഎസ്എൽ ചാർജ് കുടിശികയായതു സിബിൽ സ്കോറിൽ പ്രതിഫലിച്ചിട്ടുണ്ടാകും. കർഷകരുടെ വായ്പ സിബിൽ സ്കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി ഉൾപ്പെടെ നിർദേശിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താൽ ഇതു സംഭവിക്കുകയാണ്. എസ്ബിഐയും കനറാ ബാങ്കും വഴിയാണു നെല്ലു സംഭരണത്തിനു പണം അനുവദിക്കുന്നത്.
കനറാ ബാങ്ക് വഴി വായ്പയെടുത്ത കർഷകരിലാണ് ഈ പ്രശ്നം കാണിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]