
അഗളി ∙ മൂങ്കെസാറും സുരളി ഡാഗും കൂട്ടിയൊരു ഊണ്. കൂട്ടിനു തകരേ ഡാഗും വാഴക്കൂമ്പ് തോരനും ചക്കക്കുരു ഉപ്പേരിയും.
ഗോത്ര ജനതയുടെ പരമ്പരാഗത കറികളുമായാണ് അട്ടപ്പാടി കാരറ ജിയുപി സ്കൂളിൽ മന്ത്രി എം.ബി.രാജേഷിനു ഭക്ഷണമൊരുക്കിയത്. സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കാരത്തിന്റെ ഭാഗമായിരുന്നു തനതു രുചിക്കൂട്ടുകൾ. ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
ക്ലാസ് മുറിയുടെ ചുമരിൽ സ്ഥാപിച്ച മുഴുനീള കണ്ണാടിയും മന്ത്രിയെ ആകർഷിച്ചു.
‘എന്തൊരു ചേലാണ്’ എന്നെഴുതിയ കണ്ണാടിയിൽ ചേലു നോക്കിയാണു മന്ത്രിയും എൻ.ഷംസുദ്ദീൻ എംഎൽഎയും വേദിയിലെത്തിയത്. സ്കൂളിലെ ഇരട്ടകൾ മൂന്നര വയസ്സുകാരായ മേഘയും മയൂഖയും മന്ത്രിക്കൊപ്പം കണ്ണാടിയിൽ ചേലു നോക്കാനെത്തി. ഗോത്ര നൃത്തവും ചെണ്ടമേളവുമായാണു കുട്ടികൾ അതിഥികളെ സ്വീകരിച്ചത്.
ജനപ്രതിനിധികളായ പി.സി.നീതു, സൂസമ്മ ബേബി, പ്രീത സോമരാജ്, ഗിരിജ ബാബു, എഇഒ സി.അബൂബക്കർ, പിടിഎ പ്രസിഡന്റ് എം.സി.പ്രേമചന്ദ്രൻ, ഫിന്നി ജോൺ, കെ.എം.രജനി, കെ.ടി.ഭക്തഗിരീഷ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]