
കൂറ്റനാട്∙ ചാലിശ്ശേരി പെരിങ്ങോട് പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്കു പരുക്കുപറ്റി. ഒരാളുടെ നില ഗരുതരമാണ്.
വാഹനത്തിന്റെ ഡ്രൈവർ ഷബീർ (26), യാത്രക്കാരായ മിസ്മ (20), സുന്ദരി (45), ഇഷാന (20), മോനിഷ (36), സൽമ നസ്റിൻ (21) എന്നിവർക്കാണു പരുക്കേറ്റത്. അപകടത്തിൽ വാഹനം ഓടിച്ച ആളുടെ പരുക്കു ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.
ചാലിശ്ശേരി പെരിങ്ങോട് റോഡിൽ ആമക്കാവ് റോഡിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു അപകടം.
ചാലിശ്ശേരി ഭാഗത്തു നിന്നു പെരിങ്ങോട് ഭാഗത്തേക്കു യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. നിയന്ത്രണം വിട്ട
ബസ് റോഡിനു സമീപമുളള ആമക്കാവ് സ്വദേശി കടപ്പറമ്പിൽ അയമുവിന്റെ വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുൻ ചക്രങ്ങൾ വേറിട്ടു പോയി.
വൈകിട്ടായതിനാൽ വിദ്യാർഥികളടക്കം നിറയെ ആളുകൾ ബസിൽ ഉണ്ടായിരുന്നു.
അപകടത്തിൽ വീടിന്റെ മതിലും ഗേറ്റും പൂർണമായും തകർന്നു. സംഭവ സമയത്തു വീടിനു മുൻവശത്ത് ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
പരുക്കേറ്റവരെ കുന്നംകുളത്തെയും പെരുമ്പിലാവിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പൊലീസ് കെസെടുത്തു.
ബസിന്റെ യന്ത്രത്തകരാറാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. പട്ടാമ്പി കറുകപുത്തൂർ ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]