
പാലക്കാട് ∙ മുസ്ലിം ലീഗ് നേതാവും നൂർജഹാൻ ഹോട്ടൽ ശൃംഖലയുടെ സ്ഥാപകനുമായ പാലക്കാട് കോട്ടമൈതാനത്തിനു സമീപം റബ്നത്തിൽ പി.സി. ഹംസ ഹാജി (89) അന്തരിച്ചു.
കബറടക്കം ഇന്നു തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
യൂത്ത് ലീഗ് പാലക്കാട് താലൂക്കിന്റെ പ്രഥമ ട്രഷറർ, മുസ്ലിം ലീഗ് താലൂക്ക് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. പാലക്കാട് ജില്ലാ ആശുപത്രി വികസന സമിതി അംഗമായി ദീർഘകാലം പ്രവർത്തിച്ചു.
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രക്ഷാധികാരി, പാലക്കാട് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ടി.കെ.ഇസത്ത്. മക്കൾ: അബ്ദുൽ റഹിം, അബ്ദുൽ റഷീദ്, അബ്ദുൽ റൗഫ്, മുഹമ്മദ് റഫീഖ്, റിയാസുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് റാസി, റബാന.
മരുമക്കൾ: റഹ്മത്ത്, ഷമീന, തസ്നീമ, ഷംസീന, ഫാരിഷ, ലുലുട്ടി, നംഷീന, ഡോ.ഷഫീഖ്.
മലയാള മനോരമയ്ക്കു വേണ്ടി സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ ആദരാഞ്ജലി അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]