
കഞ്ചിക്കോട് ∙ ജനവാസ മേഖല വിട്ടൊഴിയാതെ ‘തമിഴ്നാട് കൊമ്പൻ’. ഒറ്റയാന്റെ പരാക്രമത്തിൽ ദേശീയപാതയോരത്തെ ജനവാസ മേഖല മണിക്കൂറുകളോളം ഭീതിയിലായി.
കെഎൻ പുതൂരിൽ ദേശീയപാത സർവീസ് റോഡിലേക്ക് ആനയെത്തി. വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും മൂലമാണ് ആന ദേശീയപാതയിലേക്ക് കയറാതിരുന്നത്.
കഞ്ചിക്കോട് അസീസി ഇംഗ്ലിഷ് മീഡിയം സ്കൂൾ കോംപൗണ്ടിലും സമീപത്തെ ഗ്രീൻ ഗാർഡൻ റസിഡന്റ്സ് കോളനിയിലും ആനയെത്തി. ഗ്രീൻ ഗാർഡനിൽ നിർമല മേരിയുടെ വീട്ടിലെ മതിലും ഗേറ്റും ആന തകർത്തു.
ശുദ്ധജല പൈപ്പുകളും ചവിട്ടി നശിപ്പിച്ചു.
പ്രദേശവാസികളായ ഷിബു, സുനിൽ, മണികണ്ഠൻ, ലിയോ എന്നിവരുടെ വീട്ടുമുറ്റത്തും ആനയെത്തി ചെടികളും വാഴയും നശിപ്പിച്ചിട്ടുണ്ട്. കണ്ണിനു ഗുരുതര പരുക്കേറ്റ് കാഴ്ചയ്ക്കുറവുള്ള പി.ടി.അഞ്ചാമനെന്ന ഒറ്റയാൻ ഇതിനു തൊട്ടപ്പുറത്തെ കൊട്ടാമുട്ടിയിലും പയറ്റുക്കാടുമാണ് ഇന്നലെ നിലയുറപ്പിച്ചത്.
ഇതിനെ വനംവകുപ്പ് സംഘം നിരീക്ഷിക്കുന്നതിനിടെയാണ് അക്രമകാരിയായ തമിഴ്നാട് കൊമ്പൻ പ്രദേശത്തേക്ക് എത്തിയത്.
മേയ് 31ന് ഒരു പകൽ മുഴുവൻ നീണ്ട ദൗത്യത്തിനൊടുവിൽ വനം വകുപ്പ് തമിഴ്നാട് ഉൾക്കാട്ടിലേക്കു കയറ്റി വിട്ട
തമിഴ്നാട് കൊമ്പൻ വീണ്ടും ജനവാസമേഖലയിലെത്തി നാശനഷ്ടമുണ്ടാക്കുന്നത് പതിവാക്കിയതോടെ വനം വകുപ്പുന്റെ പ്രതിരോധ നടപടികളും പാളുകയാണ്. കഴിഞ്ഞ ആഴ്ച ഒറ്റയാൻ വടപ്പാറയിലെയും പതിനാലാംകല്ലിലെയും ദേശീയപാതയിലേക്ക് എത്തിയിരുന്നു.
യാത്രക്കാരെ ഭീതിയിലാക്കി ഗതാഗതവും ഏറെ നേരം തടസ്സപ്പെടുത്തിയാണ് അന്ന് ഒറ്റയാൻ മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]