മലമ്പുഴ ∙ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിൽ മാലിന്യം തള്ളുന്നതു തടയാനും സുരക്ഷ ഉറപ്പാക്കാനുമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. പാലത്തിന്റെ ഇരുവശത്തും ക്യാമറകൾ സ്ഥാപിക്കും.
മലമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിലാണു നടപടി. വാഹനങ്ങളിൽ എത്തിയും മറ്റും ഇരുട്ടിന്റെ മറവിൽ പാലത്തിന്റെ വശങ്ങളിലുൾപ്പെടെ മാലിന്യം വലിച്ചെറിയുന്നതു പതിവാണ്.
പരിസരത്തുള്ള വീട്ടുകാരും യാത്രക്കാരും ഇതേത്തുടർന്ന് കടുത്ത ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് മുൻകൈ എടുത്ത് ക്യാമറ സ്ഥാപിക്കുന്നത്.
പാലത്തിൽ അപകടവും പതിവാണ്. രാത്രിയാണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്.
ഇടിച്ച വാഹനങ്ങൾ നിർത്താതെ പോകുന്നതും സ്ഥിരമാണ്. ഈ സാഹചര്യത്തിൽ മേൽപാലത്തിലെ സുരക്ഷ ഉറപ്പാക്കാൻ കൂടി ക്യാമറ സഹായിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ പറഞ്ഞു.
അറ്റകുറ്റപ്പണി നടത്തണം
കടുക്കാംകുന്നം മേൽപാലത്തിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കുഴിക്കു സമീപം ട്രാഫിക് കോൺ വച്ചാണു മുന്നറിയിപ്പു നൽകിയിട്ടുള്ളത്. അവധി ദിവസങ്ങളിലും മറ്റും മലമ്പുഴയിലേക്ക് ഇതുവഴി ഏറെ സഞ്ചാരികൾ എത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
വഴിവിളക്ക് വേണം
മലമ്പുഴ ഉദ്യാനത്തിലേക്കുള്ള പ്രധാന വഴികൂടിയായ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിൽ വഴിവിളക്ക് അത്യാവശ്യമാണ്. ഇതിനായി പഞ്ചായത്ത് സ്പോൺസർമാരുടെ സഹായത്തോടെ പദ്ധതി ആലോചിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.
സ്വന്തം നിലയ്ക്ക് വഴിവിളക്കുകൾ സ്ഥാപിക്കാനാവശ്യമായ ഫണ്ടും വകയിരുത്തിയിട്ടില്ല. ഇതിനു പരിമിതിയുണ്ട്.
മറ്റൊരു വഴിയുമില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് തന്നെ വഴിവിളക്ക് സ്ഥാപിക്കുന്നതു പരിഗണനയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]