
അധ്യാപക ഒഴിവ്
എടപ്പലം ∙ പിടിഎം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് (1), സംസ്കൃതം (1), മ്യൂസിക് (1) എന്നീ അധ്യാപക ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ കൂടിക്കാഴ്ച നാളെ രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.
നഴ്സ് നിയമനം
തിരുവേഗപ്പുറ ∙ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തിൽ ജിഎൻഎം യോഗ്യതയുള്ള നഴ്സിനെ നിയമിക്കാൻ (40 വയസ്സ് കവിയാത്തവര്‍) ഓഗസ്റ്റ് ആറിന് ഉച്ചയ്ക്കു രണ്ടിനു പഞ്ചായത്ത് ഓഫിസില്‍ കൂടിക്കാഴ്ച. 9947330876.
ഓവർസീയർ ഒഴിവ്
കൊഴിഞ്ഞാമ്പാറ ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിൽ ഓവർസീയറുടെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഓഗസ്റ്റ് 5നു രാവിലെ 11നു പഞ്ചായത്ത് ഓഫിസിൽ നടക്കും.
തൊഴിൽമേള ഓഗസ്റ്റ് 2ന്
പാലക്കാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബ്ലിറ്റി സെന്ററും ചേർന്നു നടത്തുന്ന തൊഴിൽമേള ഓഗസ്റ്റ് 2നു രാവിലെ 10നു പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്വകാര്യ സ്ഥാപനത്തിൽ ഇംഗ്ലിഷ്, കണക്ക്, മലയാളം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, പ്രീ-പ്രൈമറി ടീച്ചർമാർ, ജൂനിയർ അസോഷ്യേറ്റ് (മലയാളം വോയ്സ് പ്രോസസ്), ജൂനിയർ പ്രോസസ് അസോഷ്യേറ്റ് (ഇന്റർനാഷനൽ വോയ്സ് പ്രോസസ്) എന്നീ തസ്തികകളിലേക്കാണു നിയമനം.
എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ടിജിടി / പിജിടി, ബിഎഡ്, ടിടിസി / എൻടിടിസി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം.
പുതുതായി റജിസ്റ്റർ ചെയ്യാൻ എത്തുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കണം. ഫോൺ : 0491 2505435.
തൊഴിലുറപ്പ് സിറ്റിങ്
കുഴൽമന്ദം ∙ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കുഴൽമന്ദം പഞ്ചായത്തിൽ ഓംബുഡ്സ് പഴ്സൻ സിറ്റിങ് നടത്തും.
അടുത്തമാസം 14നു രാവിലെ 11നു പഞ്ചായത്ത് ഹാളിലാണു പരിപാടി. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് തൊഴിലാളികൾക്കും പൊതുജനത്തിനും ജനപ്രതിനിധികൾക്കുമുള്ള പരാതികൾ നേരിട്ടു പറയാൻ അവസരമുണ്ടാകുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂൺകൃഷി പരിശീലനം
ആലത്തൂർ ∙ മൊറാർജി കൾചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്നു 10ന് സൗജന്യ കൂൺകൃഷി പരിശീലന ക്ലാസ് നടത്തും.
കാവശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഗ്രാമോദയ ഭവനിലാണു പരിശീലനം. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണു പരിശീലനം നൽകുന്നത്.
ഫോൺ: 9809279473.
ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാംപെയ്ൻ ഇന്ന്
പാലക്കാട് ∙ ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാംപെയ്ൻ ഇന്ന് ഉച്ചയ്ക്കു 2നു വടക്കഞ്ചേരി വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. മുൻ മന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.
ക്യാംപെയ്നിന്റെ ഭാഗമായി ഒരു ലക്ഷം പേരുടെ ഒപ്പുകൾ ശേഖരിക്കും. ലഹരി വ്യാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ടു ശേഖരിച്ച ഒപ്പുകൾ മുഖ്യമന്ത്രിക്കു കൈമാറുമെന്നു ജനറൽ സെക്രട്ടറി രാജൻ മുണ്ടൂർ അറിയിച്ചു.
നേത്ര പരിശോധന
പാലക്കാട് ∙ ലയൺസ് ക്ലബ് ഓഫ് പാലക്കാട്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി, എൻ.ജെ.നായർ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്നു സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുന്നു.
3നു രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെ കൊപ്പം ലയൺസ് സ്കൂളിലാണു ക്യാംപ്. 8086700113.
പരിശീലന ക്ലാസ്
പാലക്കാട് ∙ റെൻസ്ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ–സ്മാർട് ഇഡിസിആർ ഡ്രോയിങ് ദ്വിദിന പരിശീലന ക്ലാസ് ഓഗസ്റ്റ് 7, 8 തീയതികളിൽ നടക്കും.
താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യുക. ഫോൺ: 9747042410, 8281255359.
ഗവ.
എംപ്ലോയീസ് ടെന്നിസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഓഗസ്റ്റ് 24ന്
ശ്രീകൃഷ്ണപുരം∙ ഗവ. എൻജിനീയറിങ് കോളജിലെ സർക്കാർ ജീവനക്കാരുടെ ക്രിക്കറ്റ് ക്ലബ്ബായ ടെക് ബുൾസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 24ന് ശ്രീകൃഷ്ണപുരം ഗവ.
എൻജിനിയറിങ് കോളജ് മൈതാനിയിൽ ഗവ. എംപ്ലോയീസ് ടെന്നിസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 നടക്കും.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് 30,000 രൂപയും ട്രോഫിയും, 15,000 രൂപയും ട്രോഫിയും ലഭിക്കും. മറ്റ് സ്ഥാനക്കാർക്കും സമ്മാനങ്ങളുണ്ടാകും.
വിവരങ്ങൾക്ക്: 9895479254
വ്യവസായ ട്രൈബ്യൂണൽ സിറ്റിങ് നടത്തും
പാലക്കാട് ∙ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വ്യവസായ ട്രൈബ്യൂണൽ സിറ്റിങ് നടത്തും. തൊഴിൽ തർക്ക– ഇൻഷുറൻസ്– എംപ്ലോയീസ് കോംപൻസേഷൻ കേസുകൾ പരിഗണിക്കും. ഓഗസ്റ്റ് 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യു ഡിവിഷനൽ മജിസ്ട്രേട്ട് കോടതി ഹാളിലും 1, 7 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതി ഹാളിലും 22, 29 തീയതികളിൽ മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരം, പഴയ മുനിസിപ്പൽ ഓഫിസ് ഹാൾ എന്നിവിടങ്ങളിലും വിചാരണ നടത്തും.
ആനമാറി–കുറ്റിപ്പാടം റോഡിൽ നാളെ മുതൽ ഗതാഗത നിരോധനം
കൊല്ലങ്കോട് ∙ ആനമാറി – കുറ്റിപ്പാടം റോഡിൽ കുറ്റിപ്പാലം ജംക്ഷനിൽ പുതിയപാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഒക്ടോബർ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൊല്ലങ്കോട് ആനമാറി ഭാഗത്തു നിന്നു വണ്ടിത്താവളത്തേക്കു പോകേണ്ട
ചെറുവാഹനങ്ങൾ കുറ്റിപ്പാടം ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റർ മാറിയുള്ള ഇറിഗേഷൻ പാലം വഴി പോകണം. കൊല്ലങ്കോട് ആനമാറി ഭാഗത്ത് നിന്നു വലത്തോട്ട് തിരിഞ്ഞ് കാമ്പ്രത്ത്ചള്ള വഴിയോ അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞ് വണ്ടിത്താവളത്തേക്കോ തിരിച്ചുപോകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]