
ഊട്ടിക്കു സമീപം മസിനഗുഡിയിൽ കാട്ടുതീ; 5 ഏക്കർ വനം കത്തിനശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഊട്ടി ∙ മസിനഗുഡിയിൽ ഞായർ ഉച്ചയോടെ ഉണ്ടായ കാട്ടുതീയിൽ 5 ഏക്കർ വനം കത്തിനശിച്ചു. മസിനഗുഡി പാലത്തിനു സമീപമുള്ള വനവും അതിലെ മുളങ്കാടുകളുമാണ് കത്തിയമർന്നത്. വേനലിൽ ഉണങ്ങിനിൽക്കുകയായിരുന്ന മുളകൾ തീ വേഗത്തിൽ പടരാനിടയാക്കി. വനംവകുപ്പു ജീവനക്കാരും നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.