പാലക്കാട് ∙ 2.05 കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ തമിഴ്നാട് സ്വദേശി സിന്ധുജയ്ക്കു (29) 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡാണു ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ 10നു പാലക്കാട് റെയിൽവേ ജംക്ഷനു മുന്നിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇവർ ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കഞ്ചാവ് കടത്തിയതിനു കന്യാകുമാരിയിൽ മറ്റൊരു കേസുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി.വേണുഗോപാലകുറുപ്പ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

