കൊഴിഞ്ഞാമ്പാറ ∙ വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ, ഭാര്യയെ ഒഴിവാക്കാൻ ഒരുമിച്ച് ആത്മഹത്യാ ശ്രമം നടത്തി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി കൂളിമടം മേലേതിൽ വീട്ടിൽ എം.എസ്.ശിവാനന്ദനാണ് (41) അറസ്റ്റിലായത്.
മേനോൻപാറ കെ.ബി നഗർ കളരിക്കൽ ശ്രീശിവത്തിൽ ദീപിക (30) തൂങ്ങിമരിച്ച സംഭവത്തിലാണു നടപടി. കഴിഞ്ഞ സെപ്റ്റംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
ശിവാനന്ദനും ദീപികയും പ്രണയിച്ച് വിവാഹിതരായതാണ്.
6 വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. ചികിത്സ നടത്തിയിട്ടും ഫലമില്ലാതായതോടെ അതിന്റെ മനോവിഷമത്തിൽ ദീപികയെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടുവെന്നാണ് സഹോദരി ശാരിക പൊലീസിനു മൊഴിനൽകിയിരുന്നത്.
സംഭവത്തിനു ശേഷം ദീപികയെ ശിവാനന്ദനും നാട്ടുകാരും ചേർന്ന് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 27നു രാത്രി 11.30നു മരിച്ചുവെന്നും മൊഴിയിൽ പറയുന്നു. 7 MINUTES AGO 18 MINUTES AGO 19 MINUTES AGO ശിവാനന്ദൻ പറയുന്ന കാര്യങ്ങളിൽ സംശയം തോന്നിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
സാരിയിൽ കെട്ടിത്തൂങ്ങിയ ദീപികയെ കെട്ടഴിച്ച് ഇറക്കി നിലത്തു കിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരമറിയിച്ചത്. ആദ്യം ദീപികയ്ക്ക് അപസ്മാരം വന്നതാണെന്നു നാട്ടുകാരോടു പറഞ്ഞെങ്കിലും സാരി കെട്ടിയതു കണ്ട് നാട്ടുകാർ ചോദിച്ചതോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നു ശിവാനന്ദൻ സമ്മതിച്ചു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ സംഭവത്തിന്റെ ചുരുളഴിയുന്നത്.
ദീപികയെ മനഃപൂർവം ഒഴിവാക്കാൻ ശിവാനന്ദൻ നടത്തിയ നാടകത്തിന്റെ ഫലമായാണ് ദീപിക മരിച്ചത്. കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നാണ് ദീപികയെ വിശ്വസിപ്പിച്ചത്.
ശേഷം ഇരുവർക്കും മരിക്കാനായി സാരികൊണ്ട് 2 കുടുക്കുണ്ടാക്കി. ദീപികയ്ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദന്റെ കഴുത്തിലിട്ടത് ഒരുതരത്തിലും മുറുകാത്ത രീതിയിലുമായിരുന്നു കെട്ടിയതെന്നു പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ശിവാനന്ദൻ ഇക്കാര്യങ്ങൾ സമ്മതിച്ചതോടെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ കെ.ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

