കൂറ്റനാട് ∙ വേഗത്തിൽ വന്ന ബസിന്റെ മുന്നിലൂടെ അപ്രതീക്ഷിതമായി ഏഴുവയസ്സുകാരൻ ഓടുന്നു, കണ്ടുനിന്നവരെല്ലാം ഒരു നിമിഷത്തേക്കു സ്തബ്ധരായപ്പോൾ ബസിന്റെ ഡ്രൈവർ അവസരത്തിനൊത്ത് ഉയർന്നു. മനസ്സാന്നിധ്യം കൈവെടിയാതെ പൊടുന്നനെ ബസ് നിർത്തിയതോടെ ഒരു പോറൽ പോലും സംഭവിക്കാതെ ആ കുഞ്ഞു ജീവൻ റോഡിന്റെ മറുവശത്ത് എത്തി.
ഗുരുവായൂർ സ്വദേശി അനൂപാണ് വാവന്നൂർ സ്വദേശിയായ കുട്ടിയുടെ രക്ഷകനായത്.
കഴിഞ്ഞദിവസം വാവന്നൂരിൽ പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. മറുവശത്തുള്ള രക്ഷിതാക്കളെ കണ്ടതോടെ കുട്ടി പെട്ടെന്ന് റോഡിനു കുറുകെ ഓടുകയായിരുന്നു. ഈ സമയത്താണ് പാലക്കാട് – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘മയിൽവാഹനം’ ബസ് അതുവഴി വന്നതും കുട്ടി ബസിന്റെ മുന്നിലായി പെട്ടതും.
സമയോചിത ഇടപെടലിലൂടെ ഡ്രൈവർ ബസ് നിർത്തി. ബസിന്റെ മുന്നിലൂടെ കുട്ടി ഓടിവരുന്ന ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

